ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ മേയ് ഒന്നുമുതൽ

ന്യൂഡല്‍ഹി:  പണം വെച്ചുള്ള ഓൺലൈൻ വാതുവെപ്പുകൾക്കും ചൂതാട്ടങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ ‘ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്’ ചട്ടങ്ങൾ മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽവരും. പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതിനായി ‘ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ’ എന്ന പേരിൽ ഡൽഹി ആസ്ഥാനമായി കേന്ദ്ര അതോറിറ്റി രൂപവത്കരിച്ചു. ഇത് പ്രകാരം ഓരോ ഗെയിമും ഇ-സ്പോർട്സ് ആണോ അതോ പണം വെച്ചുള്ള ചൂതാട്ടമാണോ എന്ന് അതോറിറ്റി തരംതിരിക്കും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ്‌ അധ്യക്ഷൻ. ആഭ്യന്തരം ഉൾപ്പെടെയുള്ള മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധികളും അതോറിറ്റിയിലുണ്ടാവും. പണമുപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായ നിയമം 2025ലാണ്‌ പാർലമെന്റ്‌ പാസാക്കുന്നത്‌.

പുതിയ ചട്ടമനുസരിച്ച്, നിയമവിരുദ്ധമായി പണം വെച്ച് കളിപ്പിക്കുന്ന ആപ്പുകൾക്ക് അഞ്ച് വർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ വാതുവെപ്പില്ലാത്ത സാധാരണ ഗെയിമുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പുതിയ ചട്ടം വലിയ ആശ്വാസമാണ് നൽകുന്നത്. ഇ-സ്പോർട്സ്, പണമിടപാട് നടക്കാത്ത ഗെയിമുകൾ എന്നിവയ്ക്ക് ഇനി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല.

പണമുപയോഗിച്ചുള്ളഎല്ലാ ഓൺലൈൻ ഗെയിമുകൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്‌. ലംഘനമുണ്ടായാൽ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുക്കും. മൂന്ന് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. കന്പനിയിലെ ജീവനക്കാരും ഉത്തരവാദികളായിരിക്കും. അത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നവർക്ക്‌ രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. ഉപയോക്താക്കൾക്ക്‌ പരാതി അറിയിക്കാൻ സംവിധാനമുണ്ടാകും. നിയമപ്രകാരം അതോറിറ്റിക്ക്‌ ലഭിക്കുന്ന പരാതികൾ സംസ്ഥാന സൈബർ സെല്ലുകളായിരിക്കും അന്വേഷിക്കുക.
SUMMARY: Strict restrictions on online gambling; Center’s new online gaming regulations from May 1

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എം.ഡി.എം.എയുമായി മുൻ ‘മിസ്റ്റർ എറണാകുളം’ പിടിയിൽ

കൊച്ചി: മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ യുവാവ് എംഡിഎംഎയുമായി...

ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ ഇളകി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തെസ്സലോനികി: ഗ്രീസില്‍ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തില്‍ വൻ ദുരന്തം...

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ; അധ്യാപകനെതിരെ പരാതി

മലപ്പുറം: അധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ഥിക്ക് പരുക്ക്. മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്...

ശബരിമല അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, അയ്യപ്പസംഗമം ഇനി ഉണ്ടാവില്ല: കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 14 ജില്ലകളിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴ മുന്നറിപ്പ്...

കെഎൻഎസ്എസ് കർക്കിടക വാവുബലി ഓഗസ്റ്റ് 12ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവുബലി പിതൃതര്‍പ്പണം...

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച 

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക്...

Related Articles

Popular Categories