അജിത് പവാറിന്റെ വിയോഗത്തില്‍ ഞെട്ടല്‍; വിടവാങ്ങിയത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബാരാമതിയിലെ വിമാനപകടത്തില്‍ അജിത് പവാറിന് ജീവൻ നഷ്ടമാകുമ്പോള്‍ മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ് കൂടിയാണ് ഓർമയാകുന്നത്. ഏറ്റവും കൂടുതല്‍ കാലം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന നേതാവാണ് അജിത് പവാർ.

ആറു തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായിരുന്നത്. എട്ടു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. എല്ലാത്തവണയും വിജയിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനും മുൻ മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാർ. 1959 ജൂലൈ 22 ന് അഹമ്മദ് നഗർ ജില്ലയിലെ ദിയോലാലി പ്രവരയിലാണ് അജിത് അനന്തറാവു പവാറിന്റെ ജനനം. അനന്തറാവു- അഷ്ടതായി പവാർ എന്നിവരാണ് മാതാപിതാക്കള്‍. ശരദ് പവാറിന്റെ മൂത്ത സഹോദരനാണ് അനന്തറാവു.

പിതാവിന്റെ മരണത്തെത്തുടർന്ന് അജിത് കോളജ് പഠനം അവസാനിപ്പിച്ചു. ശരദ് പവാറിന്റെ പാത പിന്തുടർന്ന്, 1982 ല്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് അജിത് പവാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കോ- ഓപ്പറേറ്റീവ് ഷുഗർ ഫാക്ടറി ബോർഡിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1991 ല്‍ പൂനെ ജില്ലാ സഹകരണ ബാങ്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1991 ലാണ് ആദ്യമായി പാർലമെന്ററി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. ബാരാമതിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.

പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായ ശരദ് പവാറിനു വേണ്ടി സീറ്റ് ഒഴിഞ്ഞു. തുടർന്ന് ബരാമതി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലൂടെ മഹാരാഷ്ട്ര നിയമസഭയിലെത്തി. 1991 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ 2024 ലെ തിരഞ്ഞെടുപ്പ് വരെ എട്ടു തവണ നിയമസഭാംഗമായിരുന്നിട്ടുണ്ട്.

വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്‌ടർ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

അതേസമയം, അജിത് പവാറിന്റെ അന്ത്യകർമങ്ങള്‍ ബാരാമതിയില്‍ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകള്‍. നിലവില്‍ ബാരാമതി മെഡിക്കല്‍ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന ആറുപേർക്കും അപകടത്തില്‍ ജീവൻ നഷ്‌ടപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്.

SUMMARY: Ajit Pawar; A powerful leader in Maharashtra politics has passed away

Hot this week

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്ന് മലയാളികൾ....

മ​ഴ​ ശക്തം; ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്....

ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി. പ്രസിഡന്റ്

ബെംഗളൂരു: ബി.കെ. ഹരിപ്രസാദിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി...

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

Related Articles

Popular Categories