തിരുവനന്തപുരം: വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയില്‍ നിക്ഷേപിക്കും. തുറമുഖത്തോട് ചേർന്നുള്ള റോഡ്, റെയില്‍ സൗകര്യങ്ങള്‍, സ്ഥലമേറ്റെടുക്കല്‍ എന്നിവയ്ക്കായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാർ സിമന്റസിന് ആറു കോടി അനുവദിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും വേഗത്തിലാക്കലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആഗോള വ്യാപാര ഭൂപടത്തില്‍ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി പറഞ്ഞു.
റെയർ എർത്ത് ക്രിട്ടിക്കല്‍ മിനറല്‍ മിഷൻ പദ്ധതിക്കായി 100 കോടി രൂപ, നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നല്‍കും, നെല്‍കൃഷി വികസനത്തിന് 150 കോടി, കേര പദ്ധതിക്കായി 100 കോടി രൂപ, മൃഗസംരക്ഷണത്തിന് 318 കോടി, മണ്ണ് സംരക്ഷണത്തിന് 84.21 കോടി, കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ, വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപയും അനുവദിച്ചു.
SUMMARY: Second phase development of Vizhinjam International Port: Rs 1100 crore sanctioned















