കേന്ദ്ര ബജറ്റ് 2026; കേരളത്തിന് ഇത്തവണയും നിരാശ, അതിവേഗ റെയിലും എയിംസും ഇല്ല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയിലും പ്രഖ്യാപിച്ചില്ല. രാജ്യത്ത് പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ നിർമിക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. മുംബയ് – പൂനെ, പൂനെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് പുതിയതായി പ്രഖ്യാപിച്ച ഇടനാഴികൾ. അതിവേഗ റെയിലിൽ കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും ഉൾപ്പെട്ടപ്പോഴും കേരളത്തെ അവഗണിച്ചു.

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് അതിവേഗ റെയിൽ പാത. മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള പാതയ്ക്ക് കേന്ദ്രം അനുകൂലമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിച്ച ഇടനാഴിയിലും കടലാമ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതിയിലും ഉൾപ്പെട്ടു എന്നത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാൻ ഉള്ളത്. ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും പ്രഖ്യാപിക്കാതെയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം അവസാനിച്ചത്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പഴയ സ്കീമിലോ പുതിയ സ്കീമിലോ ഇളവുകൾ പ്രഖ്യാപിച്ചില്ല. നികുതിയിലും തീരുവയിലും ചെറിയ ഇളവുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായില്ല.

കേരളം, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ചേർത്തുകൊണ്ടാണ് ധാതു ഇടനാഴി നിർമിക്കുന്നത്. കൂടാതെ 22 പുതിയ ജലപാതകൾ നിർമിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ജലപാതകൾ നവീകരിക്കുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനമുണ്ടായി. വാരാണസിയെയും പാട്‌നയെയും ബന്ധിപ്പിച്ച് ഉൾനാടൻ ജലപാത നിർമിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

 പ്രധാന പ്രഖ്യാപനങ്ങള്‍ 

🔳പുതിയ ആദായ നികുതി നിയമം 2026 ഏപ്രിൽ ഒന്നിന് നിലവിൽ വരും
🔳കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
🔳ഇന്ത്യൻ മത്സ്യബന്ധന കപ്പലുകൾക്ക് ആഴക്കടലിൽ ഡ്യൂട്ടി ഫ്രീ മത്സ്യബന്ധനം
🔳ലതർ ഉത്പന്നങ്ങൾക്കും ചെരുപ്പിനും വില കുറയും
🔳ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി
🔳17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി,7 അപൂര്‍വ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്കും നികുതി ഇളവ്
🔳ക്ലൗഡ് സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവ്
🔳അടുത്ത ഒരു ദശകത്തിനുള്ള കായിക മേഖലയെ മാറ്റിമറിക്കുക എന്ന ലക്ഷ്യത്തോടെ ഖേലോ ഇന്ത്യ മിഷന് തുടക്കം കുറിക്കും.
🔳സ്ത്രീ സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനായി സെൽഫ്-ഹെൽപ്പ് എന്റർപ്രണർ (SHE) മാർട്ടുകൾ‌ ആരംഭിക്കും
🔳വിദേശ വിനോദയാത്ര പാക്കേജിനുള്ള റ്റിസിഎസ് രണ്ട് ശതമാനമായി കുറച്ചു.
🔳വാരണാസി മുതൽ സിലിഗുരി വരെ നഗരങ്ങൾക്കിടയിൽ7 അതിവേഗ റെയിൽ ഇടനാഴികൾ (മുംബൈ-പൂണെ, ഹൈദരാബാദ്-​ചെന്നൈ, ഡൽഹി-വാരണാസി,വാരണാസി-സിലുഗുരി, പൂണെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ബെംഗളൂരു-ചെന്നൈ)
🔳ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍
🔳ടെക്സ്റ്റൈൽ മേഖലയ്ക്ക് 5 പുതിയ പദ്ധതികള്‍
🔳മൂന്ന് പുതിയ ആൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യുട്ടുകൾ
🔳സെമികണ്ടക്ടർ മിഷന് 40,000 കോടി
🔳റാഞ്ചിയിൽ നിംഹാൻസ് സ്ഥാപിക്കും
🔳അരുണാചൽപ്രദേശ്, മണിപ്പൂർ, സിക്കിം, അസം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ബുദ്ധിസ്റ്റ് ടൂറിസം സർക്യൂട്ട്
🔳സ്കൂളുകളിലും കോളജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ
🔳ജില്ലകൾതോറും വനിത ഹോസ്റ്റലുകൾ

Updating…..

SUMMARY: Central Budget 2026; Kerala disappointed this time too, no high-speed rail and AIIMS

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം; രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

ഗുജറാത്ത്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്കാരം...

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

Related Articles

Popular Categories