കാസറഗോഡ്: കുമ്പള ആരിക്കാടിയില്കെ ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് നിർത്തലാക്കാൻ തീരുമാനമെടുത്തത്. ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ആരിക്കാടിയിലെ ബൂത്ത് പൂട്ടാൻ ഗതാഗത മന്ത്രലായം നിർദേശം നൽകിയത്.
60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, തലപ്പാടിക്കു പുറമെ, കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും പണപ്പിരിവ് ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന സമരത്തിനിടെ ടോൾ പ്ലാസ അടിച്ചു തകർത്തിരുന്നു. സിസിടിവിയും ഗെയ്റ്റുകളും സ്കാനറുകളും ഉൾപ്പെടെയാണ് തകർത്തത്. സംഭവത്തില്‍ അഞ്ഞൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Central decision to abolish Kasaragod Kumbala Arikkadi toll plaza
















