ബെംഗളൂരു – മംഗളൂരു വന്ദേ ഭാരത് ഉടനെയെന്ന് റെയിൽവേ മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കർണാടകയിലെ പ്രധാന വാണിജ്യ നഗരങ്ങളായ ബെംഗളൂരുവിനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന സെമി-ഹൈ-സ്പീഡ് ട്രെയിൻ ഇത് സൗത്ത് വെസ്റ്റ് റെയിൽവേ (SWR) സോണിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുകഎന്നും അദ്ദേഹം പറഞ്ഞു ബെംഗളൂരുവിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയിലെ ഇലക്ട്രിഫിക്കേഷൻ പൂര്‍ത്തായാകാൻ വൈകിയ സുപ്രധാന പാതയായിരുന്നു ബെംഗളൂരു – മംഗളൂരു പാത. ഭൂമിശാസ്ത്രപരമായ സങ്കീർണതകൾ മൂലം വൈകിയ ഈ പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കപ്പെട്ടിട്ടുണ്ട്. ഇലക്ട്രിഫിക്കേഷൻ ജോലികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് കാക്കുകയാണ് ഈ പാത. ഈ സർട്ടിഫിക്കേഷനുകൾ ലഭിച്ച ഉടൻ പാതയിലൂടെ വന്ദേ ഭാരത് ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ ഒരു പ്രീമിയം ട്രെയിൻ ഉടൻ സർവീസ് ആരംഭിക്കുമെന്നും പൂനെ-ബെംഗളൂരു റെയിൽ ഇടനാഴിക്കായുള്ള അഭ്യർത്ഥന പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബെംഗളൂരു-ചെന്നൈ ഹൈ-സ്പീഡ് ഇടനാഴി നടപ്പിലാക്കിക്കഴിഞ്ഞാൽ, രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 73 മിനിറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Bengaluru-Mangalore Vande Bharat soon, says Railway MinisterBengaluru-Mangalore Vande Bharat soon, says Railway Minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories