കാറിനുള്ളില്‍ മൂന്നുപേര്‍ മരിച്ച സംഭവം; ലഡുവില്‍ വിഷം കലര്‍ത്തിയുള്ള കൊലപാതകമെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പീരാഗഡി ഫ്‌ലൈഓവറില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്‍ധീര്‍ (62), ശിവനരേഷ് (42), ലക്ഷ്മി (40) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ബാബ അഥവാ മൗലാന എന്നറിയപ്പെടുന്ന കമറുദ്ദീനെ അറസ്റ്റ് ചെയ്തു. കമറുദ്ദീന്‍ മൂവര്‍ക്കും ലഡുവില്‍ വിഷം നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്.

താന്ത്രിക ക്രിയകള്‍ നടത്തിയാല്‍ ധനം ലഭിക്കുമെന്ന് ആളുകളെ തെറ്റിധരിപ്പിച്ച് അവര്‍ക്ക് വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തുന്ന രീതിയാണ് കമറുദ്ദീന്റേത്. കാറിനുള്ളില്‍ നിന്ന് മൂവരെയും മദ്യവും ശീതളപാനീയവും കഴിക്കാന്‍ നിര്‍ബന്ധിക്കുകയും വിഷം കലര്‍ത്തിയ ലഡു നല്‍കുകയുമായിരിന്നുവെന്ന് കമറുദ്ദീന്‍ പോലീസിനോട് വെളിപ്പെടുത്തി. ലഡു നല്‍കിയതോടെ ബോധരഹിതരതായ ഇവരുടെ കൈയിലുണ്ടായിരുന്ന പണം കവര്‍ന്ന് കടന്നുകളഞ്ഞു എന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

രണ്‍ധീറും ശിവ്നരേഷും റാന്‍ഹോള സ്വദേശികളും ലക്ഷ്മി ജഹാംഗീര്‍പുരി സ്വദേശിയുമാണ്. രണ്‍ധീരിന്റെ വെളുത്ത ടാറ്റ ടിയാഗോ കാറിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

SUMMARY:Three people died in a car; It was discovered that the murder was caused by poisoning in the laddu

Hot this week

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡി എച്ച്‌ എസ്) ഡോ. കെ. റീനയെ...

Related Articles

Popular Categories