പ്രമുഖ ടെക് സിഇഒ-മാർ ഇന്ത്യയിലേക്ക്; ‘ഇന്ത്യ എ ഐ ഇംപാക്ട് സമിറ്റ് 2026’ ഫെബ്രുവരി 16ന് തുടങ്ങും

ന്യൂഡൽഹി: ആഗോള തലത്തിൽ നിർമ്മിത ബുദ്ധി (AI) മേഖലയിലെ ചർച്ചകൾക്കും നയരൂപീകരണത്തിനും വേദിയാകുന്ന ‘ഇന്ത്യ എ ഐ ഇംപാക്ട് സമിറ്റ് 2026’ ഫെബ്രുവരി 16 മുതൽ 20 വരെ രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കും. ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പ്രമുഖ ഐ ടി കമ്പനികളുടെ സിഇഒമാരും പങ്കെടുക്കും. രാജ്യത്ത് ഇതുവരെ സംഘടിപ്പിച്ച എ.ഐ ഉച്ചകോടികളിൽ ഏറ്റവും വലുതാണ് ഇന്ത‍്യ എ.ഐ ഇംപാക്ട് ഉച്ചകോടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ്, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ എന്നിവരടക്കം ഇരുപതോളം ലോകനേതാക്കൾ ഉച്ചകോടിയിൽ നേരിട്ടെത്തും. ഗ്ലോബൽ സൗത്തിൽ (Global South) നടക്കുന്ന ആദ്യത്തെ വലിയ എ ഐ സംഗമമെന്ന നിലയിൽ രാജ്യാന്തര തലത്തിൽ വലിയ പ്രാധാന്യമാണ് ഈ സമ്മേളനത്തിന് കൽപ്പിക്കുന്നത്.

അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ, ഓപ്പൺ എ ഐയുടെ സാം ആൾട്ട്മാൻ, എൻവീഡിയയുടെ ജെൻസൺ ഹുവാങ് തുടങ്ങി നൂറിലധികം ആഗോള ടെക് പ്രതിനിധികൾ പങ്കെടുക്കും. പീപ്പിൾ, പ്ലാനെറ്റ്, പ്രോഗ്രസ് എന്നീ മൂന്ന് തൂണുകളിലായി ക്രമീകരിച്ചിരിക്കുന്ന ഉച്ചകോടിയിൽ എ ഐ സുരക്ഷ, ഭരണസംവിധാനങ്ങൾ, സാമ്പത്തിക ആഘാതം എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. ആരോഗ്യ പരിപാലനം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ എ ഐയുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠന റിപ്പോർട്ടുകൾ ഫെബ്രുവരി 17-ന് പുറത്തിറക്കും.

70,000 ചതുരശ്ര മീറ്ററിലായി ഒരുക്കിയിരിക്കുന്ന എക്സിബിഷനിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 300-ലേറെ പ്രദർശകർ തങ്ങളുടെ നൂതന വിദ്യകൾ അവതരിപ്പിക്കും. കൂടാതെ യുവജനങ്ങളെയും വനിതകളെയും എ ഐ രംഗത്തേക്ക് ആകർഷിക്കുന്നതിനായി എ ഐ ഫോർ ഓൾ, എ ഐ ബൈ ഹെർ തുടങ്ങിയ മത്സരങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
SUMMARY: Leading tech CEOs to visit India; ‘India AI Impact Summit 2026’ to begin on February 16

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

Related Articles

Popular Categories