പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര ദമ്പതികളുടെ മകള്‍ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു അപകടം. സാന്ദ്ര കുളിക്കാന്‍ പോയ സമയത്ത് അവന്തിക മുറിക്കുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്.
കുളി കഴിഞ്ഞെത്തിയ സാന്ദ്ര കുട്ടി അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് തൊട്ടതോടെ സാന്ദ്രയ്ക്കും വൈദ്യുതാഘാതമേറ്റു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടന്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Three-year-old girl dies of electric shock in Pathanamthitta
















