വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

വയനാട്: വയനാട് തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കർണാടകയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോല്‍പ്പെട്ടിയില്‍ വെച്ച്‌ അപ്രതീക്ഷിതമായി തീപിടിച്ചത്.

കാറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഉടൻ വാഹനത്തില്‍ ഉണ്ടായിരുന്നവർ പുറത്തിറങ്ങികയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. ആളപായമൊ മറ്റ് പരുക്കുകളോ ഇല്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പിന്നീട് വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കയും ചെയ്തു. കാർ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. കാറിന് തീ പിടിക്കാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. അപകടത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

SUMMARY: A car caught fire while running in Wayanad

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന്...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ...

Related Articles

Popular Categories