എപ്സ്റ്റീന്‍ ഫയല്‍ വിവാദം; ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗവും കിംഗ് ചാര്‍ള്‍സ് മൂന്നാമന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റിലായി. വിവാദ എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശം വന്നതിന് പിറകെയാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാരോപിച്ചാണ് പോലീസ് നടപടി. വ്യാഴാഴ്ച രാവിലെ 66-ാം പിറന്നാള്‍ ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാം എസ്‌റ്റേറ്റിലെ വസതിയില്‍ നിന്നാണ് തേംസ് വാലി പോലീസ് ആന്‍ഡ്രുവിനെ അറസ്റ്റ് ചെയ്തത്. ചാള്‍സ് രാജകുമാരന്റെ സഹോദരന്‍ കൂടിയാണ് ആന്‍ഡ്രു വിന്‍ഡ്‌സര്‍.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഈ നീക്കം. ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ അന്വേഷണമുണ്ടാകുമെന്ന് ഈ മാസം ആദ്യം പോലീസ് വെളിപ്പെടുത്തിയിരുന്നു.

2010 ൽ ആൻഡ്രു ധനകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന് വ്യാപാര റിപ്പോർട്ടുകൾ അയച്ചുവെന്ന റിപ്പോർട്ട് വിലയിരുത്തിയാണ് അറസ്റ്റെന്നാണ് വിശദീകരണം. ഔദ്യോഗിക ഓഫീസ് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ കുറ്റകൃത്യം അന്വേഷിക്കുമ്പോൾ സമഗ്രതയും വസ്തുനിഷ്ഠതയും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പോലീസ് വ്യക്തമാക്കി.

ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്.
SUMMARY: Epstein file controversy; British royal Andrew Mountbatten arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories