മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു

കൊച്ചി: മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യംചെയ്തു. ക്രൈം ബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച കണിച്ചുകുളങ്ങരയിലുള്ള വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യംചെയ്തത്.

പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് എ​ടു​ത്ത വാ​യ്പ തു​ക അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​തെ ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് മ​റി​ച്ചു ന​ൽ​കി കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി എ​ന്ന​താ​ണ് കേ​സ്.

കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നോ​ട് ഹാ​ജ​രാ​കാ​ൻ വി​ജി​ല​ൻ​സ് നേ​ര​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വാ​യ്പാ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, പ​ലി​ശ നി​ര​ക്കി​ലെ മാ​റ്റ​ങ്ങ​ൾ, ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത എ​ന്നി​വ​യെ​ക്കു​റി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ തേ​ടി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം പു​റ​ത്തു​വ​ന്ന വെ​ള്ളാ​പ്പ​ള്ളി, താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൈ​ക്രോ​ഫി​നാ​ൻ​സ് അ​ഴി​മ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​കേ​സി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. പിന്നാക്ക വികസന കോർപ്പറേഷൻ മുൻ എംഡി നജീബ്, നിലവിലെ എംഡി ദിലീപ് കുമാർ, മൈക്രോ ഫിനാൻസ് ചീഫ് കോർഡിനേറ്റർ കെ.കെ. മഹേശൻ, എസ്.എൻ.ഡി.പി യൂണിയൻ നേതാവ് ഡോ എം.എൻ. സോമൻ എന്നിവരെയാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലെ ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്.
SUMMARY: Microfinance case: Vigilance questions Vellapalli Nadesan

Hot this week

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

സൗദി: സൗദി അറേബ്യയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ (സ്ഥാനപതി) കേന്ദ്ര വിദേശകാര്യ...

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കോഴിക്കോട്: കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി...

ഫ്ലാറ്റിനുള്ളില്‍ അത്യാധുനിക രീതിയില്‍ കഞ്ചാവ് കൃഷി; ഐടി മാനേജര്‍ പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്‌ലാറ്റിനുള്ളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ഹരിയാന സ്വദേശി പിടിയില്‍....

ഹരിപ്പാട് നവജാത ശിശുവിനെ ഉപേക്ഷിച്ച കേസ്: കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മ

ആലപ്പുഴ: ആശുപത്രിയിലെ ശുചിമുറിയിലൂടെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ പെണ്‍കുട്ടിയ്ക്ക് കുഞ്ഞിനെ തിരികെ...

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

ദുബൈ: ടിക്​ ടോക്കിലെ തർക്കത്തെ തുടർന്ന് ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​...

ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ നാളെ സത്യപ്രതിജ്ഞ ചെയും. മുഖ്യമന്ത്രിക്കൊപ്പം...

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

Related Articles

Popular Categories