കൊല്ലം: ബെംഗളൂരുവില്‍ നിന്നെത്തിച്ച 21 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി കൊല്ലത്ത് അറസ്റ്റില്‍. കരുനാഗപ്പള്ളി വവ്വാകാവ് കെ.എസ്. പുരം കടത്തൂർ കണ്ണമ്പള്ളി തെക്കതില്‍ ഹസീന (34) യെയാണ് കൊല്ലം റൂറല്‍ ഡാൻസാഫ് ടീമും ശാസ്താംകോട്ട പോലീസും ചേർന്ന് മൈനാഗപ്പള്ളി അൻവർശേരിയിലുള്ള വാടക വീട്ടില്‍ നിന്നും പിടികൂടിയത്.
പിടിച്ചെടുത്ത എം.ഡി.എം.എ ബെംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്നതാണെന്ന് ഹസീന പോലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മയക്കുമരുന്ന് കടത്ത് സംഘത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
SUMMARY: Woman arrested with drugs in Kollam; MDMA brought from Bengaluru















