രാജ്യത്ത് അംഗീകാരമില്ലാത്ത 32 വ്യാജ സർവകലാശാലകൾ; കേരളത്തിൽ രണ്ടെണ്ണം, പട്ടിക പുറത്തുവിട്ട് യുജിസി

ന്യൂഡല്‍ഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 32 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി). ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടരുതെന്നും വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി മുന്നറിയിപ്പ് നല്‍കി. ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന ബിരുദങ്ങള്‍ക്ക് തൊഴില്‍ ആവശ്യങ്ങള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിനോ നിയമപരമായ സാധുത ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുജിസി നിയമത്തിലെ സെക്ഷന്‍ 2(f), 3 എന്നിവ പ്രകാരം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമില്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകള്‍ കണ്ടെത്തിയത്. 12 സ്ഥാപനങ്ങളാണ് ഡല്‍ഹിയില്‍ മാത്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. നാല് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് തൊട്ടുപിറകില്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും രണ്ട് വീതം വ്യാജ സര്‍വകലാശാലകള്‍ പട്ടികയിലുണ്ട്.

കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിന്‍ (ഐ.ഐ.യു.പി.എം) കോഴിക്കോട്, സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവയാണ് വ്യാജ സര്‍വകലാശാലകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമില്ലെന്നും പ്രവേശനം തേടുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ സ്ഥാപനങ്ങളുടെ അംഗീകാര നില കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കി.
SUMMARY: UGC releases list of 32 fake universities in the country; two in Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

യു​എ​സ് ഓ​പ്പ​ൺ: കസാക്കിസ്ഥാൻ ടെന്നീസ് താരം എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം ക​സാ​ഖ് താ​രം എ​ലീ​ന...

Related Articles

Popular Categories