അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ ലോകായുക്ത പിടിയിൽ

ബെംഗളൂരു: കരാറുകാരനിൽനിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിറെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഷിരാഹട്ടി എംഎൽഎ ഡോ. ചന്ദ്രു ലമണിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്. ചന്ദ്രുവിന്‍റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്‍റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപ ചന്ദ്രു കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് ലോകായുക്ത ഉദ്യേഗസ്ഥർ പറഞ്ഞു. ഇതിൽ അഞ്ചുലക്ഷം വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ചന്ദ്രു കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെ കരാറുകാരൻ അധികൃതരെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ചതിന് പിന്നാലെ ലോകായുക്ത നടപടി സ്വീകരിക്കുകയായിരുന്നു. ചന്ദ്രുവിന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറിയത്. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു.

ഗദഗ് ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ലോകായുക്ത പോലീസ് ഡിവൈഎസ്പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവതഗി, എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
SUMMARY: BJP MLA Lokayukta arrested while accepting bribe of Rs 5 lakh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ മരിച്ചു. കോട്ടയം,...

കനത്ത മഴ; ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല...

സാമ്പത്തിക തട്ടിപ്പ് ആരോപണം : മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം എൽ എ...

കെഎൻഎസ്എസ് അരീക്കര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: കെഎൻഎസ്എസ് അരീക്കര കരയോഗത്തിൻ്റ ഓണാഘോഷവും കുടുംബ സംഗമവും ഹുളിമാവു സരസ്വതിപുരത്തിലുള്ള...

ബാംഗ്ലൂർ കേരള സമാജത്തിന് 7.69 കോടിയുടെ ബഡ്ജറ്റ്

ബെംഗളൂരു: കേരളസമാജം വര്‍ഷിക പൊതുയോഗം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്നു....

വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം; 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് മാതാപിതാക്കൾ

ബെംഗളൂരു: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്റെ അവയവങ്ങൾ ദാനം ചെയ്ത്...

കർണാടകയിൽ സെപ്റ്റംബർ 24 വരെ മഴ തുടരും; 16 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ കർണാടകയിലുടനീളം വ്യാപകമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം: ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ...

Related Articles

Popular Categories