വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായി

ഉദയ്പൂർ: തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ആ വിവാഹ ചിത്രങ്ങള്‍ ഒടുവില്‍ പുറത്ത്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായി. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ചിത്രങ്ങള്‍ വിജയ് ദേവരകൊണ്ട തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം രശ്മികയെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചു.

“ഒരു ദിവസം, ഞാൻ അവളെ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ ദിവസം നന്നാകുമായിരുന്ന തോന്നല്‍ ഉണ്ടാക്കുന്ന വിധത്തില്‍ അവളെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു. അവള്‍ എന്റെ എതിർവശത്ത് ഇരുന്നിരുന്നെങ്കില്‍ എന്റെ ഭക്ഷണം കൂടുതല്‍ ആരോഗ്യകരമാകുമെന്ന് തോന്നി. അവള്‍ എന്നോടൊപ്പം വ്യായാമം ചെയ്തിരുന്നെങ്കില്‍ എന്റെ വ്യായാമങ്ങള്‍ കൂടുതല്‍ രസകരവും ആയാസ രഹിതമാകുമെന്നും തോന്നി. എനിക്ക് അവളെ ആവശ്യമായി തോന്നി. അങ്ങനെ, ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ..എന്റെ ഭാര്യയെ കണ്ടെത്തി’, എന്നായിരുന്നു വിജയ് ദേവരകൊണ്ട ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്.

അതേസമയം തീർത്തും സ്വകാര്യമായ ചടങ്ങില്‍ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരുന്നത്. മാർച്ച്‌ നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയില്‍ വച്ച്‌ വിവാഹസല്‍ക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2018ല്‍ ‘ഗീതാഗോവിന്ദം’ എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

പിന്നീട് 2019ല്‍ പുറത്തിറങ്ങിയ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും അവർ ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. വിവാഹത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ രശ്മികയും വിജയും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

Related Articles

Popular Categories