റിയാദ്: സൗദിയിലെ നജ്റാനില്‍ സ്കൂളിന് നേരെ ഹൂതി ആക്രമണം. ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നജ്റാനിലെ സിവില്‍ ഡിഫന്‍സ് അടിയന്തര പ്രതികരണ വിഭാഗങ്ങള്‍ ഉടനടി സ്ഥലത്തെത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവിന്റെ ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് എസ്.പി.എ (SPA) റിപ്പോര്‍ട്ട് ചെയ്തു.
വിഷയം കൈകാര്യം ചെയ്യുന്നതിനായി അടിയന്തിര നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ, അഹദ് റഫീദയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യക്കാരനായ പ്രവാസിക്ക് പരുക്കേറ്റു. അതേസമയം, ഹൂതി നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലേക്ക് സര്‍ക്കാര്‍ സൈന്യം കനത്ത ആക്രമണം നടത്തിയതായി യെമന്‍ വ്യക്തമാക്കി.
SUMMARY: Houthi attack on a school in Najran, Saudi Arabia; building damaged
















