കേരളസമാജം ഐ.എ.എസ്. അക്കാദമിയിൽ ഓറിയന്റേഷൻ ക്ലാസ്

ബെംഗളൂരു: കേരളസമാജം ഐ.എ.എസ്. അക്കാദമിയിൽ 2027-ലെ സിവിൽ സർവീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള ഓറിയന്റേഷൻ ക്ലാസ് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മിഷണറുമായ പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷക്ക് അർപ്പണമനോഭാവത്തോടെ സമയബന്ധിതമായി പഠിക്കുന്നതിനുള്ള രീതികൾ അദ്ദേഹം വിശദീകരിച്ചു. കേരളസമാജം പ്രസിഡന്റ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖപരിശീലകൻ അബ്ദുൾ റസാഖ് ക്ലാസെടുത്തു. കേരളസമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതാവിഭാഗം അധ്യക്ഷ സുധാവിനേഷ്, കൈരളീ നികേതൻ എജുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവർ സംബന്ധിച്ചു.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസുകൾ മാർച്ച് ഒന്നിന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഇന്ദിരാനഗർ കൈരളീനികേതൻ എജുക്കേഷൻ ട്രസ്റ്റിൽ ഓഫ് ലൈനായുമാണ് ക്ലാസുകൾ. ആദ്യത്തെ രണ്ടുമാസം പരീക്ഷക്കു വേണ്ട തയ്യാറെടുപ്പുകൾക്ക് പരിശീലനം സൗജന്യമായി നൽകും. അതിനുശേഷം താത്‌പര്യമുള്ളവർക്ക് പ്രിലിംസ്, മെയിൻ പരീക്ഷകൾക്കുള്ള 16 മാസത്തെ സമഗ്രമായ തുടർപരിശീലനം ചുരുങ്ങിയ ചെലവിൽ നൽകും. സിവിൽ സർവീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്‌ധരാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Kerala Samajam I.A.S. Orientation class at the academy

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന്...

രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു. മണ്ണഞ്ചേരി...

സ്വര്‍ണവിലയില്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും വില...

കള്ളനോട്ടുകള്‍ അച്ചടിച്ച് വിതരണം; രണ്ട് പേര്‍ പിടിയിൽ

ബെംഗളൂരു: 500 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിച്ച് കർണാടകയിലും തമിഴ്നാട്ടിലും വിതരണം ചെയ്ത...

‘രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ...

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

Related Articles

Popular Categories