ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ പരിപാടിക്ക് മുന്നോടിയായി വിവിധ സംഗീത – നൃത്ത – സാഹിത്യ – കലാ കായിക മത്സരങ്ങളുടെ ഭാഗമായുള്ള കവിത ചൊല്ലൽ- ചലച്ചിത്രഗാന- സംഘഗാന മത്സരം 26 ന് രാവിലെ 9 മുതൽ എൻ ആർ ഐ ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 23 നകം രജിസ്ട്രേഷൻ ചെയ്തിരിക്കേണ്ടതാണ്
വിവരങ്ങൾക്ക് യുവജനവിഭാഗം ചെയർമാൻ അബ്ദുൾ അഹദുമായി ബന്ധപ്പെടേണ്ട നമ്പർ :9449140594.
ചലച്ചിത്ര ഗാന മത്സര വിജയികൾക്ക് കെ സി വിനോദ് മ്യൂസിക് അവാർഡ്‌സിന്റെ വകയായി ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും. സമ്മാനങ്ങള്‍ സെപ്തംബർ 20 ന് നടക്കുന്ന ഓണാഘോഷ ഗ്രാൻഡ് ഫിനാലെ വേദിയിൽ വിതരണം ചെയ്യും.
SUMMARY: Kerala Samajam Dooravani Nagar Poetry Recitation Film Song Group Singing Competition on 26th
















