ജാതിവ്യവസ്ഥയെ ഇല്ലാതാക്കാതെ സാമൂഹിക പുരോഗതിയില്ല- ഡോ. സി.ഗണേഷ്

ബെംഗളൂരു: പരമ്പരാഗതമായി മനുഷ്യനെ ശ്രേണീകൃതമായി വിഭജിക്കുന്ന നിഷ്ടൂര മായ ജാതിവ്യവസ്ഥയാണ് എല്ലാ പുരോഗതിയില്‍ നിന്നും രാജ്യത്തെ പുറ കോട്ടടിക്കുന്നതെന്നും ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയെന്ന വിവേചനമില്ലാതാക്കാതെ ഇന്ത്യന്‍ സമൂഹത്തിനു സമഭാവനയോടെ മുന്നേറാനാവില്ലെന്നും മലയാളം സര്‍വ്വ കലാശാല അധ്യാപകനും പരീക്ഷാ കണ്‍ട്രോളറും പ്രശസ്ത നോവലിസ്റ്റ്മായ ഡോ. സി. ഗണേഷ് അഭിപ്രായപ്പെട്ടു.

ബെംഗളൂരു കവിക്കൂട്ടം സംഘടിപ്പിച്ച കെ. ആര്‍. കിഷോറിന്റെ ‘ഡോ. ബി. ആര്‍ അംബേദ്കര്‍ ജീവിതവും ദര്‍ശനവും’ എന്ന ജീവചരിത്രവും, ‘നാടുറങ്ങാത്ത നാടക രാവുകള്‍’ എന്ന നോവലും പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സമൂഹത്തെ തലമുറകളായി ബാധിച്ച ഏറ്റവും വലിയ മഹാരോഗ മാണ് ജാതിവ്യവസ്ഥയെ ന്നാണ് അംബേദ്കര്‍ പറഞ്ഞത്. ജാതി എന്നല്ല ജാതിവ്യവസ്ഥ എന്നും ഇന്ത്യന്‍ ജനതയുടെ മനസ്സില്‍സൃഷ്ടിക്കപ്പെട്ട മാലിന്യമാണതെന്നും ആ മാലിന്യത്തില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ പുറത്തു കടക്കാനുള്ള സംവാദത്തിന്റെ തുറസ്സാണ് ഇത്തരം കൃതികളുടെ പ്രകാശനത്തിലൂടെ സാധ്യമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോവലിസ്റ്റും അധ്യാപകനുമായ ഡോ.സി. ഗണേഷ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ബി.എസ്. ഉണ്ണികൃഷ്ണന്‍ ടി. എം. ശ്രീധരന്‍ എന്നിവര്‍ യഥാക്രമം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ശാന്തകുമാര്‍ എലപ്പുള്ളി അധ്യക്ഷത വഹിച്ചു. രമ പ്രസന്ന പിഷാരടി സ്വാഗതമാശംസിച്ചു. നവീന്‍. എസ്. പുസ്തകാവലോകനം നടത്തി.

ബി. എസ്. ഉണ്ണികൃഷ്ണന്‍, ടി. എം. ശ്രീധരന്‍, രാജന്‍ ജേക്കബ്, പുസ്തകങ്ങളുടെ പ്രസാധകന്‍ മൈത്രി ബുക്‌സ് ഡയറക്ടര്‍ ലാല്‍സലാം, ജെ. എം. ജയചന്ദ്രന്‍, സിന കെ. എസ്,ഡോ.പ്രേംരാജ്, ഷംസുദ്ദീന്‍ കൂടാളി, നാസര്‍ നീലസാന്ദ്ര, ഗീത നാരാ യണന്‍, സന്തോഷ് തൈ ക്കാട്ടില്‍, കെ പി ശശി ധരന്‍, രഞ്ജിത്, തങ്കച്ചന്‍ പന്തളം, മുഹമ്മദ് കുനിങ്ങാട്, രതിസുരേഷ്, അനീസ് സി.സി.ഒ, ടോണി തുടങ്ങിയവര്‍ സംസാരിച്ചു.

വി കെ വിജയന്‍ നാടക ഗാനങ്ങള്‍ ആലപിച്ചു. ഗ്രന്ഥകര്‍ത്താവ് കെ.ആര്‍ കിഷോര്‍ മറുമൊഴി പ്രഭാഷണം നടത്തി. അര്‍ച്ചന സുനില്‍ നന്ദി പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളില്‍ തടവുശിക്ഷ വിധിച്ചതിന്റെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

Related Articles

Popular Categories