മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്

ടെഹ്‌റാന്‍: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മുജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഖമനയി. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

മുജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മുജ്തബ. ഇറാനിൽ 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മുജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആർ ജി എസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മുജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മുജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.

ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ വധത്തിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന കാര്യം ഉറ്റുനോക്കുകയായിരുന്നു ലോകം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ടിരുന്ന പേരും മുജ്തബയുടേതായിരുന്നു. ആയത്തൊള്ള അലിറസ അറാഫി, മൊഹ്‌സെന്‍ ഖോമി, ഹസ്സന്‍ ഖൊമൈനി, മുഹമ്മദ് മെഹ്ദി മിര്‍ബഗേരി തുടങ്ങിയവരുടെ പേരും പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
SUMMARY: Mojtaba Khamenei is Iran’s new supreme leader

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക്...

പാലക്കാട്‌ കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

മംഗളൂരുവിൽ എം ആർ പി എൽ പ്ലാന്റിൽ വൻ സ്ഫോടനം

മംഗളൂരു: മംഗളൂരു ജോക്കാട്ടെയിലുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL)...

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്: ജനലുകള്‍ തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫിസിന് നേരെ ആക്രമണം. ഓഫിസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്...

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ഗണ്ണും പെല്ലറ്റും കണ്ടെത്തി

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസന്‍സ്...

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആന്റോ അഗസ്റ്റിന്...

Related Articles

Popular Categories