രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോണ്‍ പാസ്‍വേര്‍ഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ പോലീസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. രാഹുലിന്റെ പക്കല്‍ നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെ പാസ്‌വേഡ് കൈമാറണമെന്ന തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കേസന്വേഷണത്തിന്റെ ഭാഗമായി ഫോണിലെ വിവരങ്ങള്‍ പരിശോധിക്കാൻ പാസ്‌വേഡ് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം നിലനില്‍ക്കെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായതിന് ശേഷവും മണ്ഡലത്തില്‍ സജീവമായ രാഹുലിന് കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ പിന്തുണയാണ് നല്‍കുന്നത്. ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാഹുലിനൊപ്പം വിവിധ പൊതുപരിപാടികളില്‍ പങ്കെടുത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന്, തന്റെ രാഷ്ട്രീയ ഭാവി പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അല്ലാത്തപക്ഷം പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സ്വതന്ത്രനായി മത്സരിക്കാൻ പാർട്ടിക്കാർ ആവശ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.

SUMMARY: Third rape case against Rahul; Order to hand over phone password stays

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് പ്രൗഢോജ്വല തുടക്കം

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ബെംഗളൂരുവില്‍ തുടക്കമായി. പ്രധാന വേദിയായ...

ബെംഗളൂരുവിൽ അനധികൃത പോസ്റ്ററുകൾക്കെതിരെ കേസ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുമതിയില്ലാതെ പോസ്റ്ററുകൾ പതിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു....

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ചുവീണ് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശൂര്‍: തൃശൂരിൽ മിനി ലോറിയില്‍നിന്നും ഇരുമ്പ് കമ്പികള്‍ തെറിച്ച് മുകളിൽവീണ് ബൈക്ക്...

കേരളസമാജം കർണാടകയുടെ ഓണച്ചന്തയ്ക്ക് നാളെ തുടക്കം; സൗജന്യ മെഡിക്കൽ ക്യാമ്പും നാളെ നടക്കും

ബെംഗളൂരു: കേരളസമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

മംഗളൂരു റെയിൽവേ ശൃംഖല ഒക്ടോബർ 1 മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറും

ന്യൂഡല്‍ഹി: ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന മംഗളൂരു പ്രദേശം സൗത്ത്...

കെഎൻഎസ്എസ് കരയോഗങ്ങളിൽ ഓണച്ചന്ത

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം ഓണച്ചന്ത ശനിയാഴ്ച വൈകുന്നേരം 4...

കൊച്ചി മെട്രോയുടെ പേരുമാറ്റല്‍ സര്‍ക്കാര്‍ പരിഗണനയിലില്ല: വി.ഡി.സതീശൻ

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി...

പ്രശസ്ത ചലച്ചിത്ര നടി സൗകാര്‍ ജാനകി അന്തരിച്ചു

ചെന്നൈ: മുതിർന്ന തമിഴ് നടി സൗകാർ ജാനകി (94) അന്തരിച്ചു. അസുഖത്തെ...

Related Articles

Popular Categories