19 കാരിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ 19 കാരിയായ പെൺകുട്ടിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തി. കിഴക്കൻ ബെംഗളൂരുവിലെ ഡിജെ ഹള്ളിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സോയ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി സബീൽ എന്ന 20 കാരന്‍ ഒളിവിലാണ്.

സബീലുമായി പെൺകുട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു എന്നാണ് റിപ്പോർട്ട്. പോലീസ് പറയുന്നതനുസരിച്ച്, രാവിലെ 6.30 ഓടെയാണ് സംഭവം നടന്നത്. സബീൽ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ട സബീലിന്റെ കുടുംബാംഗങ്ങൾ പോലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് സബീൽ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. ഡിജെ ഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: 19-year-old girl killed by fiancé

Hot this week

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ...

പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും  

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) തൊദല്‍നുടി കന്നഡ ബാലസാഹിത്യ...

നടൻ സലിം കുമാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്‍റെ വിയോഗത്തില്‍ അഗാധമായ...

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

Related Articles

Popular Categories