തിരുവനന്തപുരം: വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന വര്‍ക്കല സ്വദേശി മരിച്ചു. ചിലക്കൂര്‍ ഗ്രാലികുന്ന് തൈക്കാവില്‍ വീട്ടില്‍ സുധീര്‍ (40) ആണ് മരിച്ചത്. വറ്റ മത്സ്യം ശരിയായ താപനിലയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കുന്നു. ചാകരയില്‍ അടിഞ്ഞ വറ്റ മത്സ്യത്തിനൊപ്പം പഴകിയ മത്സ്യവും ചേര്‍ത്തു വില്‍പ്പന നടത്തിയതായും സംശയിക്കുന്നു.
ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീര്‍. ഒക്ടോബര്‍ 26 മുതല്‍ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍നിന്നും മത്സ്യം വാങ്ങി കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.27 പേര് അന്ന് ആശുപത്രിയില്‍ ചികിത്സതേടിയതായാണ് വിവരം. ഇതില്‍ സുധീറിന്റെ കുടുംബത്തിലെ ബന്ധുക്കള്‍ക്കും അലര്‍ജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സുധീറിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് സുധീര്‍ മരിച്ചത്.
SUMMARY: A critically ill youth died after eating raw fish in Thiruvananthapuram
SUMMARY: A critically ill youth died after eating raw fish in Thiruvananthapuram
















