ഡല്‍ഹിയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലെ പാലം മേഖലയില്‍ ബുധനാഴ്ച രാവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പാലം മെട്രോ സ്റ്റേഷന് സമീപമുള്ള ലെയ്ന്‍ നമ്പര്‍ രണ്ടിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ 30 അഗ്‌നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. അതിവേഗം തീ പടര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അപകടത്തില്‍ 7 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ക്യാറ്റ്സ് ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹി പോലീസ് പ്രദേശം വളഞ്ഞു.

SUMMARY: Fire breaks out in residential complex in Delhi; Seven people including three children of a family die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

വ്യാജ മരുന്ന് കേസ്; 16 മരുന്ന് ലൈസൻസുകൾ റദ്ദാക്കി, എട്ട് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു

ബെംഗളൂരു: വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകളുടെ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കർണാടക...

പോക്‌സോ കേസ് പ്രതിയായ അധ്യാപകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ അധ്യാപകൻ എസ്.പി. ഓഫീസ്...

സി-ഡോട്ടിൽ ഓണാഘോഷം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ കേന്ദ്ര ഗവണ്മെന്റ് ടെലികോം റിസർച്ച് സ്ഥാപനമായ സി-ഡോട്ടിലെ...

ഐപിസി ബെംഗളുരു സെന്റർ വൺ കൺവൻഷൻ സമാപിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റർ വൺ 20-മത്...

കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; വരൾച്ചയും കസ്തൂരിരംഗൻ റിപ്പോർട്ടും പ്രധാന ചർച്ചയായേക്കും

ബെംഗളൂരു: കർണാടക നിയമസഭയുടെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും....

ബെംഗളൂരു സെൻട്രൽ ജയിലിൽ ‘ബേക്കറി ഓൺ വീൽസ്’; തടവുകാർ തയ്യാറാക്കുന്ന പലഹാരങ്ങൾ ഇനി നഗരത്തിലെത്തും

ബെംഗളൂരു: പരപ്പന അഗ്രഹാരയിലെ ബെംഗളൂരു സെൻട്രൽ ജയിലിൽ തടവുകാർക്ക് തൊഴിൽപരിശീലനം നൽകുന്നതിനും...

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആറ് മരണം; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെ ആറു പേർ മരിച്ചു. കോട്ടയം,...

Related Articles

Popular Categories