49 ലക്ഷം രൂപയുടെ വായ്പ ലീഗ് അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിഞ്ഞ് എം കെ മുനീര്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച്‌ തീർത്ത് മുസ്ലീം ലീഗ്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു, പിന്നാലെ ലീഗിൻ്റെ അക്കൗക്കില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കില്‍ പണം അടച്ചത്. കോഴിക്കോട് കിഴക്കേ നടക്കാവിലെ “ക്രസന്റ് ഹൗസ്” എന്ന വീടാണ് കടബാധ്യതയിലായിരുന്നത്.

കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ ഈ വീടിനുമേല്‍ ഏകദേശം 58 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയില്‍ ഇത് 48 ലക്ഷം രൂപയായി കുറച്ചിരുന്നെങ്കിലും, ആ തുകയും അടയ്ക്കാൻ സാധിക്കാതിരുന്നതോടെയാണ് ബാങ്ക് നടപടികള്‍ കടുപ്പിച്ചത്. മാർച്ച്‌ 31നകം തുക അടച്ചുതീർക്കണമെന്നായിരുന്നു നോട്ടിസ്. കോഴിക്കോട് ടൗണ്‍ സർവീസ് സഹകരണ ബാങ്കില്‍ നിന്ന് ഏകദേശം പത്ത് വർഷങ്ങള്‍ക്ക് മുമ്പ് വീടിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപ വായ്പയായി എടുത്തതായിരുന്നു.

എന്നാല്‍ തിരിച്ചടവില്‍ ഉണ്ടായ തടസ്സങ്ങളാണ് നിലവിലെ ബാധ്യതയ്ക്ക് കാരണമായത്. മുൻ മുഖ്യമന്ത്രിയും മുനീറിന്റെ പിതാവുമായ സി.എച്ച്‌. മുഹമ്മദ് കോയ നിർമ്മിച്ചതാണ് ഈ വീട്. പിന്നീട് മുനീർ ഇത് പുതുക്കിപ്പണിതിരുന്നു. കോഴിക്കോട് മുസ്ലിം ലീഗിനായി ഒരു പാർട്ടി കേന്ദ്രം പോലെ പ്രവർത്തിച്ചിരുന്ന ഈ വീട്ടിന് ജപ്തി ഭീഷണി നേരിടുന്നത് പാർട്ടി വൃത്തങ്ങളില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇതിന് മുമ്പും ജാഫർ ഖാൻ കോളനിയിലെ മുനീറിന്റെ മറ്റൊരു വീട് സമാന സാഹചര്യത്തില്‍ ജപ്തി ഭീഷണി നേരിട്ടിരുന്നു. പിന്നീട് ആ വീട് വില്‍പ്പന നടത്തി ബാധ്യത തീർക്കുകയായിരുന്നു.

SUMMARY: League pays off loan of Rs 49 lakh; MK Muneer escapes threat of foreclosure

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ...

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍...

ന്യൂയോര്‍ക്കില്‍ റെയില്‍വേ ട്രാക്കിലിരുന്ന ഇന്ത്യന്‍ വംശജയും സുഹൃത്തും ട്രെയിന്‍ തട്ടി മരിച്ചു

വാഷിംഗ്ടണ്‍: ന്യൂയോർക്കിലെ സബ്‌വേ പാളത്തില്‍ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിക്കും...

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡി. കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ...

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം രണ്ട് തവണയായി...

ഓടിക്കൊണ്ടിരുന്ന പ്രിയദര്‍ശിനി ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്നുവീണു: യാത്രക്കാരിക്ക് പരുക്ക്

കാസറഗോഡ്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക്...

എക്സലോജിക് സിഎംആർഎൽ കേസ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത ഡയറിയില്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

തിരുവനന്തപുരം: എക്സലോജിക് സിഎംആർഎൽ കേസ്; കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലീസിന്...

Related Articles

Popular Categories