കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ സരസ്സൻ അന്തരിച്ചു. കണ്ണൂര്‍ പിള്ളയാര്‍ കോവിലിലെ ജീവനക്കാരനാണ്. ഇന്ന് രാവിലെ 7:10-ഓടെയാണ് അപകടം. ജോലിക്ക് പോകവേയാണ് അപകടം.
കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ‘നബീല്‍’ എന്ന സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരുക്കേല്‍ക്കുകയും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വിവരമറിഞ്ഞ് എടക്കാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. അനിഷയാണ് ഭാര്യ; നന്ദന മകളാണ്.
SUMMARY: A bus and a bike collided in Koothuparmi; CPM leader P. Shashi’s brother died
SUMMARY: A bus and a bike collided in Koothuparmi; CPM leader P. Shashi’s brother died
















