തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു, മത്സര രംഗത്ത് 890 സ്ഥാനാർഥികൾ; കൂടുതൽ പേർ കൊടുവള്ളിയിൽ

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം പൂർണ്ണമായും തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ, കേരളത്തിലെ 140 മണ്ഡലങ്ങളിലായി ആകെ 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. പത്രിക പിൻവലിക്കലിന് ശേഷം ഓരോ മണ്ഡലത്തിലും മത്സരരംഗത്തുള്ളവരുടെ അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്ന് വിവിധ മണ്ഡലങ്ങളിൽ നിന്നായി നിരവധി സ്വതന്ത്ര സ്ഥാനാർഥികളും ഡമ്മി സ്ഥാനാർഥികളും പത്രികകൾ പിൻവലിച്ചു. ഇതോടെ മുന്നണി പോരാട്ടങ്ങൾക്കൊപ്പം ശക്തരായ വിമതർ ആരൊക്കെ എന്നതിലും വ്യക്തത വന്നിട്ടുണ്ട്

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 957 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. മഞ്ചേശ്വരത്ത് 2021ൽ ആറുപേരാണ് മത്സരിച്ചതെങ്കിൽ ഇത്തവണ 11 പേരാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്തിന് പുറമേ, കണ്ണൂർ പേരാവൂർ മണ്ഡലങ്ങളാണ് 11 പേര്‍  വീതം മത്സരിക്കുന്ന മറ്റു മണ്ഡലങ്ങൾ. മൂന്ന് സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്ന കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴയിലെ കായംകുളം, തൃശൂർ നാട്ടിക, പാലക്കാട് കോങ്ങാട്, കോഴിക്കോട് സൗത്ത്, വയനാട് മാനന്തവാടി മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.

മത്സര ചിത്രം തെളിഞ്ഞതോടെ സ്വതന്ത്ര സ്ഥാനാർഥികളുടെ അടക്കമുള്ള ചിഹ്നത്തിലും തീരുമാനമായി. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. രമയ്ക്ക് ടെലിവിഷൻ ചിഹ്നമാണ് അനുവദിച്ചത്. എലത്തൂരിൽ മത്സരിക്കുന്ന എ.കെ. ശശീന്ദ്രന് കൊമ്പു വിളിക്കുന്ന മനുഷ്യനാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.

അമ്പലപ്പുഴയിലെ യു,​ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന് ചിഹ്നമായി തെങ്ങിൻ തോട്ടം അനുവദിച്ചു,​ ബേപ്പൂരിൽ അൻവറിന് ഗ്യാസ് സിലിണ്ടറാണ്ചിഹ്നമായി അനുവദിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സി.എം.പിയുടെ സി.പി. ജോണിന് ചിഹ്നമായി കപ്പൽ അനുവദിച്ചു. ഇതേ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സുധീർ കരമനയ്ക്ക് ക്യാമറ ആണ് ചിഹ്നമായി അനുവദിച്ചത്. പാലക്കാട്ടെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ റസാഖിന് കുടം ചിഹ്നമാണ് അനുവദിച്ചത്. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടർ ആണ് ചിഹ്നമായി അനുവദിച്ചത്. കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഭഗത് റൂഫസിന് ചിഹ്നമായി മുന്തിരിയാണ് അനുവദിച്ചത്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി,​കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോൾ ആണ് ചിഹ്നമായി അനുവദിച്ചത്.
SUMMARY: 890 candidates will contest in Election. More in Koduvally

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

Related Articles

Popular Categories