കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കൊല്ലം: കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് റെയില്‍വേ മധുര ഡിവിഷന്‍ ട്രാക്ക് മെയ്ന്റനന്‍സ് ജീവനക്കാരന്‍ പി തവമുനി (36), ചിതറ പാങ്ങോട് അന്‍സന്‍ല മന്‍സിലില്‍ അര്‍ഷിദ് (20) എന്നിവരാണു മരിച്ചത്. 26 അംഗ സഞ്ചാരി സംഘത്തിലെ അംഗമായിരുന്നു തവമുനി. കളങ്കുന്ന് ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

തെന്മല ഇക്കോ ടൂറിസത്തില്‍ രണ്ട് ദിവസത്തെ ക്യാമ്പിന് എത്തിയ റെയില്‍വേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘം തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെയാണ് നാലു പേര്‍ അണക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്. മൂന്നു പേര്‍ നീന്തി കരയ്ക്കു കയറിയപ്പോള്‍ തവമുനി അണക്കെട്ടിലെ ആഴത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

വനപാലക സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പൂമ്പാറ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അര്‍ഷിദ് അപകടത്തില്‍പ്പെട്ടത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അര്‍ഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. അര്‍ഷിദിന്റെ മൃതദേഹം വിദഗ്ധ സംഘമെത്തി മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പോലീസ് കേസെടുത്തു.

SUMMARY: Two youths drown while bathing in Kallada dam catchment area

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലി കണ്ണൂരില്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ ‘MC 576896’ എന്ന ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

Related Articles

Popular Categories