ബെംഗളൂരുവിൽ കുടുംബാംഗങ്ങളുടെ കഴുത്തറത്ത് യുവാവിന്റെ ആത്മഹത്യാശ്രമം; അമ്മയും സഹോദരിയും മരിച്ചു, രണ്ടു പേര്‍ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു ബെംഗളൂരുവിലെ ആനേക്കലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മല്ലിനഹള്ളി സ്വദേശി ആശ (55), വർഷിത (34) എന്നിവരാണ് മരിച്ചത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ (32), വർഷിതയുടെ മകൻ മായങ്കുമാണ് (11) ചികിത്സയിലുള്ളത്. കടബാധ്യതയെ തുടർന്നാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. രക്താർബുദത്തിന് ചികിത്സയിലായിരുന്നു വർഷിത. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ കുടുംബം കടം വാങ്ങിയിരുന്നു എന്നാണ് വിവരം. എല്ലാവരെയും കൊല്ലാൻ ശ്രമിച്ച ശേഷം മോഹൻ ഗൗഡ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പോസിന്റെ നി​ഗമനം. വർഷിതയുടെ സഹോദരനാണ് മോഹൻ ഗൗഡ

ചിട്ടിയും പടക്കക്കച്ചവടവും ഉൾപ്പെടെ നടത്തിയിരുന്ന മോഹൻ ഗൗഡ വൻ സാമ്പത്തിക ബാധ്യതയിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ റെക്കോഡ് ചെയ്ത്  ബന്ധുക്കൾക്ക് അയച്ചിരുന്നു. വീഡിയോ കണ്ടതോടെ ബന്ധുക്കൾ ഇവരുടെ വീട്ടിലേക്കെത്തി. എന്നാൽ, വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് നാലുപേരെയും ചോരയിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്.

ആശയും മകൾ വർഷിതയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന 11-കാരനെയും മോഹൻ ഗൗഡയെയും പോലീസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കടം തിരിച്ചടക്കാൻ വഴിയില്ലാതെ വന്നതോടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി താനും ജീവിതം അവസാനിപ്പിക്കാൻ മോഹൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: A young man attempted suicide by slitting the throats of his family members in Bengaluru; his mother and sister died, two others are in critical condition

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ഷംസുദ്ദീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരുനഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ നാല്...

ബ്രിക്സ് ഉച്ചകോടി: സംഘർഷങ്ങളും വിതരണ ശൃംഖലാ തടസ്സങ്ങളും ആഗോള സ്ഥിരതയ്ക്ക് ഭീഷണിയെന്ന് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര മേഖലയിലെ അനിശ്ചിതത്വവും വിതരണ ശൃംഖലകളിലെ തടസ്സങ്ങളും...

ഉച്ചഭക്ഷണ വിതരണം

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ ജീവകാരുണ്യ...

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ നടക്കുക...

പാലക്കാട് ബസ് കാത്ത് നിന്നവരുടെ നേരെ കാര്‍ ഇടിച്ചു കയറി; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

പാലക്കാട്: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മൂന്ന്...

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

Related Articles

Popular Categories