കോഴിക്കോട്: മുസ്‌ലിംലീഗിന്റെ വനിതാനേതാവ് നൂര്‍ബിന റഷീദ് വനിതാലീഗ് പദവിയില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരേ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും കടുത്ത അവഗണന നേരിട്ടെന്നും സീറ്റുകിട്ടാത്തതില്‍ അല്ല പ്രതിഷേധമെന്നും ഇനി പദവിയിലില്ല എന്നാല്‍ പാര്‍ട്ടിയില്‍ തുടരുമെന്നും പറഞ്ഞു.
‘വനിതാ ലീഗുകാർ ആരും സമ്പാദിക്കാൻ വേണ്ടിയല്ല പാർട്ടിയില്‍ വന്നത്. സ്വന്തം തൊഴില്‍ ഉണ്ടായിരുന്നവരാണ് എല്ലാ വനിത പ്രവർത്തകരും. ആ പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഇത്ര കാലം ഒരു ഇലക്ഷൻ ഫണ്ട് വാങ്ങിയിട്ടില്ല ഒരു വണ്ടി വാങ്ങിയിട്ടില്ല ഒരു ഡ്രൈവറെ വെച്ചിട്ടില്ല. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയിലേക്ക് ഒരു വനിതാ ലീഗ് പ്രവർത്തകരെയും എടുത്തില്ല. കൃത്രിമമായി മതേതരത്വം കാണിക്കാൻ ഒരു മുസ്‌ലിംമല്ലാത്ത വനിതയെ ഉള്‍പ്പെടുത്തി’- നൂര്‍ബിന പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെയും നൂർബിന റഷീദ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂർബിന ചോദിച്ചിരുന്നു.
SUMMARY: Noorbina Rasheed resigns from the post of National Secretary of the Women’s League
















