ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന്

ബെംഗളൂരു: ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീളും. 284 പോളിങ് ബൂത്തുകളാണ് ദാവണഗെരെ സൗത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 319 പോളിങ് ബൂത്തുകൾ ബാഗൽകോട്ട് മണ്ഡലത്തിലും സജ്ജീകരിച്ചു. 2,58,118 വോട്ടർമാരാണ് വിധി നിർണയിക്കുക. 1,31,863 സ്ത്രീകളും 1,26,233 പുരുഷന്മാരും 22 ട്രാൻസ്ജെൻഡർമാരുമാണ്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളിലേക്കാണ് രണ്ട് മണ്ഡലത്തിലും മത്സരം.  ഇരുമണ്ഡലങ്ങളിലുമായി 34 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ട്. ബാഗൽക്കോട്ടിൽ കോൺഗ്രസിന്റെ ഉമേഷ് മേട്ടി ബിജെപിയുടെ വീരണ്ണ ചരന്തിമഠിനെ നേരിടുമ്പോൾ ദാവനഗെരെ സൗത്തിൽ കോൺഗ്രസിന്റെ സമർഥ് മല്ലികാർജുനെ ബിജെപിയുടെ ശ്രീനിവാസ് ടി.ദാസ കരിയപ്പ നേരിടുന്നു.

മുതിർന്ന എം.എൽ.എ.യും മുൻ മന്ത്രിയുമായ ശാമനൂർ ശിവശങ്കരപ്പയുടെ നിര്യാണമാണ് ദാവണഗെരെ സൗത്തിനെ തിരഞ്ഞെടുപ്പിലേക്കെത്തിച്ചത്. അദ്ദേഹത്തിന്റെ കൊച്ചുമകനും മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകനുമായ സമർഥ് ശാമനൂരിനെയാണ് ആണ് കോൺഗ്രസ് മണ്ഡലത്തെ തിരിച്ചുപിടിക്കാൻ ഇറക്കിയത്. ശ്രീനിവാസ് ടി. ദാസകാരിയപ്പയെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. ബാഗൽ കോട്ട് കോൺഗ്രസ് എം.എൽ.എ.യായിരുന്ന എച്ച്.വൈ.മേട്ടിയുടെ നിര്യാണമാണ് തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. മേട്ടിയുടെ മകൻ ഉമേഷ് മേട്ടിയെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ഇറക്കിയിരിക്കുന്നത്. വീരഭദ്രയ്യ ചരന്ദിമത്ത് ആണ് ബി.ജെ.പി. സ്ഥാനാർഥി. 2023-ൽ ദാവണഗെരെ സൗത്തിൽ ശാമനൂർ ശിവശങ്കരപ്പ 27,888 വോട്ടിനാണ് വിജയിച്ചത്; ബാഗൽകോട്ടിൽ എച്ച്.വൈ.മേട്ടി 5,878 വോട്ടിന്റെ ഭൂരിപക്ഷത്തിനും വിജയിച്ചു.
SUMMARY: Davanagere South, Bagalkot by-elections today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22 ന്

ബെംഗളൂരു: ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം നവംബര്‍ 22...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈലടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍...

പത്മശ്രീ ചെറുവയല്‍ രാമൻ അന്തരിച്ചു

വയനാട്: പദ്‌മശ്രീ ജേതാവും വയനാട്ടിലെ പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനും അറിയപ്പെടുന്ന ജൈവ...

കൊച്ചിയില്‍ ജൂതപ്പള്ളിക്ക് തീയിട്ട സംഭവം; പ്രതിയുടെ ഫോണില്‍ ദൂരൂഹ ചാറ്റുകള്‍, തീവ്രവാദ ബന്ധം സംശയിച്ച്‌ പോലീസ്

കൊച്ചി: എറണാകുളം മാർക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുംഭാഗത്ത് ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട...

നാട്ടികയിലെ ടോള്‍ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദേശീയപാത 66-ല്‍ നാട്ടികയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇടക്കാല സ്റ്റേ...

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ്...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

Related Articles

Popular Categories