ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന്റെ ഈ വർഷത്തെ പ്രവേശനോത്സവം സമാജം ഹാളിൽ വച്ച് നടന്നു. മലയാളം മിഷന്റെ സഹകരണത്തോടെ നടത്തുന്ന മലയാളം ക്ലാസിൽ നിലവിൽ 50-ലധികം കുട്ടികൾ പഠിച്ചു വരുന്നു. പുതു തലമുറയ്ക്ക് മലയാള ഭാഷയും സംസ്കാരവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകള്‍ നടത്തിവരുന്നത്.
കണിക്കൊന്ന, ആമ്പൽ എന്നീ പരീക്ഷയിൽ പാസ്സായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ദാമോദരൻ മാസ്റ്റർ, കൺവീനർ ടോമി ആലുങ്കൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സമാജം പ്രസിഡന്റ് ആർ മുരളീധർ അധ്യക്ഷത വഹിച്ചു.
ബിന്ദു ഗോപാലകൃഷ്ണൻ, അനിത രാജേഷ്, മൃദുല, ബിന്ദു തമ്പാൻകുട്ടി, വിശ്വംഭരൻ, അക്ഷയ് കുമാർ, കെ.പി. അശോകൻ, അശോക് കുമാർ, കെ.ശശി, വിജയൻ പിള്ള, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Entrance ceremony and certificate distribution of the Malayalam Mission Study Class
















