കൂലിയില്ല, കുടിവെള്ളമില്ല, ഹാസനിൽ കൃഷിയിടത്തിൽ അടിമപ്പണി;  മലയാളിയടക്കം 18 പേരെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു: ഹാസൻ  ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന് രക്ഷപ്പെടുത്തി. മകനെ കാണാനില്ലെന്ന് കാട്ടി ഒരു തൊഴിലാളിയുടെ മാതാവ് നൽകിയ പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ ഹാസൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ക്രൂരത പുറംലോകം അറിഞ്ഞത്.

കഴിഞ്ഞ മാസം നാലിനാണ് ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ തൊഴിലാളികളില്‍ മലയാളികളില്‍ കാസറഗോഡ് പുത്തിഗെ സ്വദേശി ഉദയന്‍, കൊല്ലം സ്വദേശി അനില്‍കുമാര്‍ എന്നിവരാണുള്ളത്. ഇവരെ ബന്ധുക്കള്‍ക്ക് കൈമാറി. സംഘത്തിൽ പാലക്കാട് സ്വദേശിയും ഉൾപ്പെട്ടിരുന്നതായി മോചിപ്പിക്കപ്പെട്ട ഉദയൻ പറഞ്ഞു. വർഷങ്ങളോളം നീണ്ട ക്രൂരതയാണ് തൊഴിലാളികൾ ഇവിടെ അനുഭവിച്ചിരുന്നത്. മൂന്നും നാലും വർഷമായി ഇവിടെ അടിമപ്പണി ചെയ്യുന്നവരുണ്ട്. കാപ്പിത്തോട്ടത്തിൽ ജോലിയാണെന്നും പ്രതിദിനം 700 രൂപ കൂലിയും ഭക്ഷണവും നൽകാമെന്നും വിശ്വസിപ്പിച്ചാണ് ഇവിടെ എത്തിച്ചത്. എന്നാൽ, പറഞ്ഞിരുന്ന ജോലിക്ക് പകരം ഇഞ്ചിത്തോട്ടത്തിലെ മണ്ണെടുപ്പ് ജോലിക്കാണ് നിയോഗിച്ചത്.

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെ പണിയെടുപ്പിക്കാറാണ് പതിവ്. ജോലി കഴിഞ്ഞ് വന്നാൽ ഒരു ഷെഡ്ഡിൽ പൂട്ടിയിടുമായിരുന്നു. ഫോൺ ഉപയോഗിക്കാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി കൊണ്ടുപോകുമ്പോഴും തിരികെ ഷെഡിലേക്ക് എത്തിക്കുമ്പോഴും കനത്ത കാവലുണ്ടായിരുന്നു, രക്ഷപ്പെട്ട ഉദയൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി ഈരണ്ണ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളാണ് അടിമവേല നടക്കുന്നത് സംബന്ധിച്ച വിവരം പുറം ലോകത്തെ അറിയിച്ചത്. ഈരണ്ണയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ തൊഴിലാളികളെ നിലവിൽ അവരുടെ സ്വദേശങ്ങളിലേക്ക് മടക്കിയയച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാസൻ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടത്തിന്റെ ഉടമയ്ക്കും തോട്ടം നടത്തിപ്പുകാർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
SUMMARY: No wages, no drinking water, slave labor on a farm in Hassan; Police rescue 18 people including a Malayali

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ...

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

Related Articles

Popular Categories