ജയ്പുർ: ഉദ്ഘാടനം ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനിലെ റിഫൈനറിയില്‍ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ബാലോത്രയിലെ പച്പദ്രയിലുള്ള റിഫൈനറിയിലാണ് തീ പിടിച്ചത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
#WATCH | Rajasthan: Fire broke out at Refinery-cum-Petrochemical Complex at Pachpadra in Balotra. Firefighters have arrived at the refinery to control the fire. pic.twitter.com/Hx6ZvMg3cR
— ANI (@ANI) April 20, 2026
ഇന്ത്യയിലെ ആദ്യ ഗ്രീൻഫീല്‍ഡ് ഇന്‍റഗ്രേറ്റഡ് റിഫൈനറി കം പെട്രൊകെമിക്കല്‍ കോംപ്ലക്സാണിത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും രാജസ്ഥാൻ സർക്കാരും ചേർന്ന് പ്രവർത്തിരക്കുന്ന റിഫൈനറിക്കായി 79,450 കോടി രൂപയാണ് മാറ്റി വച്ചിരുന്നത്. ഇന്ധന ഉത്പാദനത്തിനൊപ്പം വലിയ അളവില്‍ പെട്രൊകെമിക്കല്‍ ഉത്പന്നങ്ങളും റിഫൈനറിയിലൂടെ നടപ്പിലാക്കാമെന്നാണ് കരുതുന്നത്.
SUMMARY: Fire breaks out at refinery in Rajasthan, to be inaugurated by Narendra Modi tomorrow















