ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു

ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന കർഷകരും തൊഴിലാളികളുമാണ്. രാജ്യത്തുടനീളം കനത്ത മഴയും, ശക്തമായ കാറ്റും ഇടിമിന്നലും തുടരുകയാണ്. തലസ്ഥാനമായ ധാക്കയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

വിവിധ സ്ഥലങ്ങളിലായി മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടിന് പുറത്തുവെച്ചാണ് പത്തുവയസുകാരന് ഇടിമിന്നലേറ്റത്. കുട്ടിയോടൊപ്പം ഉണ്ടായ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മഴ ശക്തമായി തുടരുകയാണ്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് മിന്നല്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടീസ്ത, ധര്‍ല, ബ്രഹ്‌മപുത്ര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 438 മില്ലീമീറ്റര്‍ മഴയാണ് എട്ട് ജില്ലകളില്‍ മാത്രമായി പെയ്തത്.

ബംഗ്ലാദേശില്‍ ഇടിമിന്നല്‍ മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ കൂടുതലാണ്. 2016ല്‍ രാജ്യത്ത് ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയില്‍ 200ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേര്‍ മിന്നലേറ്റ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജലാശയങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടി; അപ്പാർട്ട്മെന്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും നോട്ടീസ് നല്‍കും

ബെംഗളൂരു: മലിനജലം ജലാശയങ്ങളിലേക്കും ഓടകളിലേക്കും ഒഴുക്കുന്ന അപ്പാർട്ട്മെന്റുകൾ, വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ,...

അടിമാലിയിൽ രാസപദാർത്ഥം ഉള്ളിൽച്ചെന്ന് പിഞ്ച് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം. വലിയകാട്ടില്‍...

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്  കേരളത്തിലേക്കും തിരിച്ചുമുള്ള എട്ട് സ്പെഷ്യല്‍...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

Related Articles

Popular Categories