ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു; ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയം.

ന്യൂഡൽഹി: ഐപിഎല്ലില്‍ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് തകർത്തു. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവരുടെ മാരകമായ ബൗളിംഗ് പ്രകടനത്തിന് ശേഷം ബാറ്റിംഗിൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‌ലിയും തിളങ്ങിയതോടെ ബെംഗളൂരു വിജയം അനായാസമാക്കി.

ചെറിയ സ്കോർ പിന്തുടർന്ന ആർസിബിക്കായി വിരാട് കോഹ്‌ലിയും (15 പന്തിൽ 23*) ദേവ്ദത്ത് പടിക്കൽ (13 പന്തിൽ 34*) പുറത്താകാതെ നിന്ന് മത്സരം വേഗത്തിൽ അവസാനിപ്പിച്ചു. മൂന്ന് വീതം സിക്സറുകളും ഫോറുകളും പായിച്ച പാട്ടിദാറിന്റെ ഇന്നിങ്സ് വിജയവേഗം കൂട്ടി. 11 പന്തിൽ 20 റൺസെടുത്ത ഓപ്പണർ ജേക്കബ് ബെഥേലിന്റെ വിക്കറ്റ് മാത്രമാണ് ബെംഗളൂരുവിന് നഷ്ടമായത്. കൈൽ ജാമിസനാണ് ഈ വിക്കറ്റ് നേടിയത്.

ആദ്യം ബാറ്റുചെയ്ത ഡൽഹി 16.3 ഓവറിൽ 75 റൺസിന് ഓൾഔട്ടായിരുന്നു. ബെംഗളൂരു ബൗളർമാർ കരുത്തുകാട്ടിയപ്പോൾ ഡൽഹി ബാറ്റർമാർ നിരനിരയായി ഡഗൗട്ടിലേക്ക് തിരിച്ചു. ആർസിബിക്കായി ജോഷ് ഹേസൽവുഡ് നാലുവിക്കറ്റെടുത്തു. പവർപ്ലേയിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പവർപ്ലേ ടോട്ടലാണിത്.

ഇന്നലത്തെ വമ്പൻ വിജയം ആർസിബിയുടെ നെറ്റ് റൺറേറ്റ് കുത്തനെ ഉയർത്തിയിട്ടുണ്ട്. മറുവശത്ത്, വലിയ മാർജിനിലുള്ള ഈ തോൽവി ഡൽഹി ക്യാപിറ്റൽസിന്‍റെ ആത്മവീര്യത്തെ തകർക്കുന്നതാണ്. വരും മത്സരങ്ങളിൽ അവർക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടിവരും.
SUMMARY: Bengaluru crush Delhi; secure nine-wicket win

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

Related Articles

Popular Categories