വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

കോട്ടയം: ഔദ്യോഗിക പദവി വിരമിച്ചിട്ടും തന്റെ വാഹനത്തില്‍ മൂന്ന് നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ട ഔദ്യോഗിക ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ച ടോമിൻ ജെ. തച്ചങ്കരി നിയമക്കുരുക്കില്‍. സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് തച്ചങ്കരിക്ക് 250 രൂപ പിഴ ചുമത്തി. എന്നാല്‍, കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദ്ദേശിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥർ നടപടി വൈകിപ്പിക്കുന്നത് ചർച്ചയാവുകയാണ്.

കോട്ടയം കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് തച്ചങ്കരിയുടെ വാഹനത്തിലെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്. നമ്പർ പ്ലേറ്റിന് സമീപം ഡിജിപി പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ പതിപ്പിച്ചിരുന്നു. നിയമലംഘനം ചോദ്യം ചെയ്യപ്പെട്ടതോടെ വാഹനത്തിലുണ്ടായിരുന്നവർ ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം വേഗത്തില്‍ സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

മോട്ടോർ വാഹന വകുപ്പ് ചുമത്തിയ പിഴ തച്ചങ്കരി ഇതിനോടകം അടച്ചുതീർത്തതായാണ് വിവരം. തച്ചങ്കരി സർവീസില്‍ നിന്ന് വിരമിച്ച്‌ മൂന്ന് വർഷം പിന്നിട്ടിട്ടും ഇതേ ഔദ്യോഗിക ബോർഡ് വെച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് ആരോപണമുണ്ട്. വാർത്ത പുറത്തുവന്നതോടെ തച്ചങ്കരിക്കെതിരെ പരാതികള്‍ ശക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം എസ്പിയോട് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിരമിച്ച ശേഷവും തച്ചങ്കരി പോലീസിന്റെ ഔദ്യോഗിക സീരീസിലുള്ള ഫോണ്‍ നമ്പർ ഉപയോഗിക്കുന്നതായും സൂചനയുണ്ട്. ഒരു ഉദ്യോഗസ്ഥൻ വിരമിക്കുമ്പോള്‍ ഔദ്യോഗിക കണക്ഷനുകള്‍ തിരികെ നല്‍കണമെന്നിരിക്കെ, ഈ നമ്പർ എങ്ങനെ കൈവശം വെച്ചു എന്നത് സംബന്ധിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

SUMMARY: Motor Vehicle Department fines Tomin J. Thachankary for travelling in a car with a star symbol even after retirement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്ക്...

അഭിമന്യു കൊലക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ഹെസരഘട്ട തടാകത്തിൽ കുളിക്കാനിറങ്ങിയ  വിദ്യാർഥി മുങ്ങിമരിച്ചു. കാമാക്ഷിപാളയ...

ബെംഗളൂരു പബ്ബിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന് പരാതി; ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ബെംഗളൂരു: നഗരത്തിലെ പബ്ബിൽ രാത്രികാല പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അസഭ്യം...

യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി....

വ​ൻ മയക്കുമരുന്ന് വേ​ട്ട; ബെംഗളൂ​രു​വി​ൽ 3.17 കോടി രൂപയുടെ കഞ്ചാവുമായി ര​ണ്ട് മല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന...

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ....

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴ് പേര്‍ കസ്റ്റഡിയില്‍, ആള്‍ക്കൂട്ട കൊലപാതകമെന്ന് സംശയം

പാലക്കാട്: പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള്...

Related Articles

Popular Categories