Thursday, April 30, 2026
22.1 C
Bengaluru

ബെംഗളൂരുവില്‍ വേനല്‍ മഴയില്‍ വ്യാപക നാശം, മരങ്ങൾ കടപുഴകിവീണു, ഗതാഗതക്കുരുക്ക്, ആലിപ്പഴവർഷം; മഴ മൂന്ന് ദിവസം കൂടി തുടരും

ബെംഗളൂരു: കനത്ത ചൂടിനിടെ നഗരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ പെയ്ത വേനൽ മഴയില്‍ വ്യാപക നാശം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ പലയിടങ്ങളിലും റോഡരികിലെ മരങ്ങൾ ഒടിഞ്ഞു വീണു. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുകള്‍ ഉണ്ടായി. ഇത് നഗരത്തിലെ ഗതാഗതത്തെ തടസ്സപ്പെടുത്തി.ഒട്ടേറെയിടങ്ങളിൽ ആലിപ്പഴ വര്‍ഷവും ഉണ്ടായി. വൈകീട്ട് അഞ്ചിന് തുടങ്ങിയ മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. മഴയോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി.

 

നഗരമധ്യത്തിലെ ടൗൺഹാൾ, ഇൻഫൻട്രി റോഡ്, കെആർ മാർക്കറ്റ്, കോർപറേഷൻ സർക്കിൾ, ജെസി റോഡ്, ശാന്തിനഗർ, കോറമംഗല, ലാൽബാഗ്, കബൺ പാർക്ക്, മജെസ്റ്റിക്സ മൈസൂർ ബാങ്ക് സർക്കിൾ, ശിവാനന്ദ സർക്കിൾ, വിധാൻ സൗധ, എംജി റോഡ് എന്നിവിടങ്ങളിലെല്ലാം ശക്തമായി മഴ പെയ്തു.

കനത്ത മഴയിൽ ഇന്നലെ വൈകിട്ട് ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുണ്ടായ അപകടത്തില്‍ കേരളത്തില്‍ നിന്നുള്ള വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ 7 പേരാണ് മരിച്ചത്. 3 മലയാളികൾ ഉൾപ്പെടെ 7 പേർക്കു പരുക്കേറ്റു. എറണാകുളം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48 ), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണു മരിച്ച മലയാളികൾ.

പ്രീതി (51), സിജി (45), മായ(52) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായത്. 6 വയസ്സുകാരൻ ഉൾപ്പെടെ വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരുക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

മതിൽ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളായ സ്മിത രഘു, ലത എന്നിവര്‍

ആലിപ്പഴവർഷം മെട്രോ സർവീസുകളെ തടസ്സപ്പെടുത്തി. ഒട്ടേറെ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ദീർഘനേരം മെട്രോ സർവീസിനായി കാത്തിരിക്കേണ്ടി വന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം തന്നെ ഗതാഗതതം സ്തംഭിച്ചു. സിൽക്ക് ബോർഡ് ജങ്ഷൻ, ഔട്ടർ റിങ് റോഡ്, മാർത്തഹള്ളി, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ തുടങ്ങിയ പ്രദേശങ്ങളിലാണ് ഗതാഗതക്കു രുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. ബെല്ലാരി റോഡിലുംപരിസര പ്രദേശങ്ങളിലും കനത്ത ഗതാഗതക്കുരുക്കായിരുന്നു.

അടുത്ത 3 ദിവസം ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നഗരത്തിൻ്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം...

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ....

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന്...

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം...

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ...

Topics

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം...

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ...

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8...

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

Related News

Popular Categories

You cannot copy content of this page