Thursday, April 30, 2026
24.5 C
Bengaluru

യൂണിയന്‍ ബാങ്കില്‍ 1865 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ മെയ് 19 വരെ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. രാജ്യത്തെ വിവിധ ശാഖകളിലായി അപ്രന്റീസ് റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ 1865 ഒഴിവുകളാണ് വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 19 വരെ അപേക്ഷിക്കാം.

കേരളത്തില്‍ ആകെ 39 ഒഴിവുകളാണുള്ളത്. തമിഴ്‌നാട് 95, കര്‍ണാടക 131, ഉത്തര്‍പ്രദേശ് 335 ഒഴിവുകളും, പുറമെ ലക്ഷദ്വീപ്, പുതുച്ചേരിയിലും ഒഴിവുകള്‍ വന്നിട്ടുണ്ട്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇന്ന് (ഏപ്രില്‍ 29) മുതല്‍ മെയ് 19 വരെ അപേക്ഷിക്കാം.

മെയ്/ജൂണ്‍ മാസങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയിലോ അതിനു മുമ്പോ ഫീസ് അടച്ചിരിക്കണം. ഉദ്യോഗാർത്ഥികൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ മുമ്പ് അപ്രന്റീസ്ഷിപ്പ് നേടിയവരോ അല്ലെങ്കിൽ 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ്ഷിപ്പ് പരിശീലനം നേടിയവരോ ആയിരിക്കരുത്.

ഒരു വർഷമോ അതിൽ കൂടുതലോ ജോലി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസായി നിയമിക്കപ്പെടാൻ അർഹതയില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അപ്രന്റീസ്ഷിപ്പ് ബാങ്ക് നല്‍കുന്ന തൊഴില്‍ പരിശീലനം മാത്രമാണ്. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബാങ്കില്‍ ജോലി ലഭിക്കണമെന്ന് നിര്‍ബന്ധമില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും.

20-28 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വയസ് 33 വയസ്, ഒബിസി (നോണ്‍ ക്രീമി ലെയര്‍) 31 വയസ് എന്നിങ്ങനെ പ്രായപരിധിയില്‍ ഇളവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഒന്നിനോ അതിന് മുമ്പോ പാസായിരിക്കണം. ബാങ്ക് ആവശ്യപ്പെടുന്ന സമയത്ത് ഉദ്യോഗാർത്ഥി മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ/ഡിഗ്രി സർട്ടിഫിക്കറ്റും ഹാജരാക്കണം. നാലു വര്‍ഷത്തിനുള്ളില്‍ ബിരുദം പൂര്‍ത്തിയാക്കിയരാകണം (അതായത് 2022 ഏപ്രില്‍ ഒന്നിന് മുമ്പ് ബിരുദം പാസായവര്‍ യോഗ്യരല്ല).

ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്റ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 100 ചോദ്യങ്ങളുണ്ടാകും. പരീക്ഷയിൽ വിജയിക്കുന്നവർക്കായി ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് (പ്രാദേശിക ഭാഷാ പരിശോധന) ഉണ്ടായിരിക്കും. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്.

http://www.unionbankofindia.bank.in/recruitment.aspxhttps://beep.bfsissc.com/candidate_register/mkt എന്നീ ലിങ്കുകള്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറല്‍, ഒബിസി വിഭാഗത്തിലെ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 944 രൂപ ഫീസ് അടയ്ക്കണം. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ 708 രൂപ അടയ്ക്കണം. എസ്‌സി, എസ്ടി, പിഡിബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ 236 രൂപ അടച്ചാല്‍ മതി. ജിഎസ്ടി ഉള്‍പ്പെടെയുള്ള ഫീസാണിത്.

SUMMARY: 1865 apprentice vacancies in Union Bank; Applications till May 19

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം 

ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ്‌ ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ...

അ​മി​ത​ഭാ​രം: ബോട്ട് നദിയില്‍ മുങ്ങി നാല് മരണം, നിരവധി പേരെ കാണാതായി

ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍...

കേരളത്തിൽ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം....

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ...

ദാമ്പത്യകലഹം; മൂന്ന് ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ഇൻഫ്ലവൻസറെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു

ചെന്നൈ: ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററും സംരംഭകയുമായ യുവതിയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ്...

Topics

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന്...

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ...

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞുവീണ് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം...

ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടം; മരിച്ചവരിൽ രണ്ട് മലയാളികളും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയില്‍ ആശുപത്രി ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരിൽ...

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8 മരണം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 8...

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട്...

മെട്രോ യെല്ലോ ലൈനില്‍ രണ്ടു ട്രെയിന്‍ കൂടി 

ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലേക്ക് (ആർവി റോഡ് – ബൊമ്മസന്ദ്ര)...

Related News

Popular Categories

You cannot copy content of this page