തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ എം കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിന് നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജി വെച്ചു. ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സ്റ്റാലിന്റെ രാജി ഗവർണർ സ്വീകരിച്ചു.

ഭരണമാറ്റം ഉറപ്പായതോടെ എക്സിലൂടെ തമിഴ് ജനതയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി .”ഭരണത്തിലിരുന്നപ്പോള്‍ ജനങ്ങള്‍ക്കായി നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിക്കാൻ സാധിച്ചു. അത് അഭിമാനത്തോടെ ഓർക്കുന്നു,” സ്റ്റാലിൻ കുറിച്ചു. അധികാരമില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടാകുമെന്നും പ്രതിപക്ഷത്തിരുന്ന് തമിഴ് ജനതയുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിഎംകെയ്ക്ക് വോട്ട് നല്‍കിയ എല്ലാ സമ്മതിദായകർക്കും അദ്ദേഹം ആത്മാർത്ഥമായി നന്ദി പറഞ്ഞു. ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ വോട്ട് ചോർച്ച പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. വിജയ് നയിക്കുന്ന ടിവികെയുടെ മുന്നേറ്റവും ഭരണവിരുദ്ധ തരംഗവുമാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തനായ സ്റ്റാലിന് ഇത്തവണ തിരിച്ചടിയായത്.സ്റ്റാലിന്റെ രാജിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികള്‍ വേഗത്തിലായി.

SUMMARY: MK Stalin resigns as Tamil Nadu Chief Minister

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതം; മലയാളിയായ നവവരൻ ശ്രീലങ്കയില്‍ മരിച്ചു

മലപ്പുറം: സ്കൂബ ഡൈവിംഗിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയില്‍ മരിച്ചു. വേങ്ങര...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ്...

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുഖ്യപ്രതിയായ ബെംഗളൂരു സ്വദേശിയും ബിസിനസ്സുകാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന്...

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ...

സംവിധായകൻ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി; 35 ലക്ഷം തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും...

കെംപെഗൗഡ ജയന്തി; ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെംപെഗൗഡ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് നഗരത്തിലെ വിവിധ ഇടങ്ങളില്‍...

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍...

Related Articles

Popular Categories