തൃശൂർ: ജോലി തേടി ബെംഗളൂരുവിലെത്തിയ തൃശ്ശൂർ സ്വദേശിനിയെ മലയാളി യുവാവ് ക്രൂരമായി മർദിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി സുനിത (47) ആണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ സുനിത ഇപ്പോൾ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ സുലിബലയിൽ തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിൽ ജോലി ചെയ്യുന്നതിനായാണ് സുനിതയും മറ്റ് രണ്ട് യുവതികളും എത്തിയത്. ഇവിടെ വെച്ച് ഷെൽട്ടർ ഉടമയും മലയാളിയുമായ ദീപക് കൃഷ്ണൻ സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി. തലച്ചോറിന് ഗുരുതര പരുക്കേറ്റ സുനിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ ഈസ്റ്റ് പോലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.
SUMMARY: Malayali woman brutally assaulted in Bengaluru, condition critical







