‘വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെ, ആറ് മാസത്തേക്ക് ശല്യപ്പെടുത്തില്ല’; എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക നീക്കങ്ങളുമായി മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴക വെട്രി കഴകം നേതാവ് വിജയ് സർക്കാർ രൂപീകരിക്കട്ടെയെന്നും, പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങളെ ആറ് മാസത്തേക്ക് തങ്ങള്‍ തടസപ്പെടുത്തില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിഎംകെ അധ്യക്ഷൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധിയോ ഉടനടി മറ്റൊരു തിരഞ്ഞെടുപ്പോ ഉണ്ടാകാൻ ഡിഎംകെ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവില്‍ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഡി.എം.കെ പ്രതീക്ഷിക്കുന്നില്ലെന്നും ജനവിധി അംഗീകരിച്ചുകൊണ്ട് ജനാധിപത്യപരമായ സമീപനമായിരിക്കും പാർട്ടി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികള്‍ പുതിയ സർക്കാർ നിർത്തലാക്കരുത് എന്ന നിർദ്ദേശവും സ്റ്റാലിൻ മുന്നോട്ടുവെച്ചു. സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി ആവിഷ്കരിച്ച സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും കുടുംബനാഥമാർക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന മഹിളാ നിധി പദ്ധതിയും ഒരു മുടക്കവുമില്ലാതെ തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പദ്ധതികള്‍ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നവയാണെന്നും രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഇവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തമിഴ്‌നാടിന്റെ വികസനത്തുടർച്ചയ്ക്ക് മുൻകാലങ്ങളിലെ നല്ല തീരുമാനങ്ങള്‍ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വിജയ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും സ്റ്റാലിൻ തന്റെ ആശങ്ക പ്രകടിപ്പിച്ചു.

പ്രത്യേകിച്ച്‌ വനിതകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്ന വാഗ്ദാനം സാമ്പത്തികമായി വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സർക്കാർ 90 ശതമാനം വാഗ്ദാനങ്ങളും പാലിച്ചിരുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം മൂലമാണ് നീറ്റ് റദ്ദാക്കല്‍ പോലുള്ളവ പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

SUMMARY: ‘Let Vijay form the government, I won’t bother him for six months’; MK Stalin

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Related Articles

Popular Categories