ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ മാതൃദിനാഘോഷവും കുടുംബ സംഗമവും നാളെ രാവിലെ 11 മണി മുതല്‍ ഡൊംമ്‌ളൂരിലുള്ള ഹോട്ടല്‍ കേരള പവലിയനില്‍ നടക്കും. വൈസ് പ്രസിഡന്റ് പ്രഭാകരന്‍ നായരുടെ അധ്യക്ഷതയില്‍ നടത്തുന്ന ആഘോഷത്തില്‍ മാതൃദിന സന്ദേശവും,കൂടാതെ കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനില്‍ കുമാര്‍ ടി എ അറിയിച്ചു.















