തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തിരഞ്ഞെടുക്കും

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെയെ, ഡിഎംകെ സഖ്യകക്ഷികൾ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വങ്ങൾ അവസാനിച്ചത്. സിപിഐഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി (വിസികെ), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്

വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തിഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്.

അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം കൊച്ചിയിലും ആഘോഷിച്ച് വിജയ് ഫാൻസ് അസോസിയേഷൻ. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.
SUMMARY: Tamil Nadu assembly members to take oath today; Speaker and Deputy Speaker to be elected tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

കൊച്ചിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പ്രതികള്‍ റിമാന്‍ഡിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ലഹരി...

Related Articles

Popular Categories