ബെംഗളൂരു: യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ വാഹന തിരക്ക് ഒഴിവാക്കാന്‍ നാളെ മുതല്‍ 21 വരെ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. എഫ്ടിഐ റോഡ് സ്‌ട്രെച്ച് എന്നറിയപ്പെടുന്ന ഔട്ടര്‍ റിംഗ് റോഡിലെ സിഎംടിഐ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രദേശത്തെ സുഗമമായ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
തുമക്കൂരു റോഡില്‍ എസ്ആര്‍എസ് ജംക്ഷന്‍ ഭാഗത്തു നിന്നു രാജ്കുമാര്‍ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ സിഎംടിഐ ജംക്ഷനില്‍ നിന്നു വലത്തേക്ക് തിരിഞ്ഞ് ഇടത് ലെയ്ന്‍ ഉപയോഗിക്കുന്നതിന് പകരം വലത് ലെയ്‌നില്‍ തന്നെ യാത്ര തുടരണം.
തുമക്കൂരു റോഡില്‍ ഗൊരഗുണ്ടെപാളയ ജംക്ഷന്‍ ഭാഗത്തു നിന്നു രാജ്കുമാര്‍ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ സിഎംടിഐ ജംക്ഷനില്‍ നിന്ന് ഇടത്തേക്കു തിരിയണം.
ഔട്ടര്‍ റിങ് റോഡില്‍ രാജ്കുമാര്‍ സമാധി ഭാഗത്തു നിന്നു ഗൊരുഗുണ്ടെപാളയ ജംക്ഷനിലേക്കു പോകുന്ന വാഹനങ്ങള്‍ ഗോകുല്‍ദാസ് എക്‌സ്‌പോര്‍ട് ഗാര്‍മന്റ്‌സ് ജംക്ഷനില്‍ നിന്നു വലത്തേക്കു തിരിയണം.
ഗൊരഗുണ്ടെപാളയ ജനവാസ മേഖലയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വലത്തേക്കു തിരിഞ്ഞു സിഎംടിഐ ജംക്ഷനിലേക്കു പോകണം. ഈ വശത്ത് നിന്നും രാജ്കുമാര്‍ സമാധിയിലേക്ക് ഇടത്തേക്ക് തിരിയുന്നതും നിരോധിച്ചിരിക്കുന്നു.
SUMMARY: Traffic restrictions at Yeshwanthapura CMTI junction for a week from tomorrow
















