എസ് എസ് എല്‍ സി പുനര്‍മൂല്യനിര്‍ണ്ണയം; മെയ് 22 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു.

ലഭിച്ച മാർക്കിൽ അതൃപ്തിയോ സംശയമോ ഉള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായി ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 22 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് തങ്ങളുടെ രജിസ്റ്റർ നമ്പരും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.

പുനർമൂല്യനിർണ്ണയം: ഒരു പേപ്പറിന് 400 രൂപ. സൂക്ഷ്മപരിശോധന: ഒരു പേപ്പറിന് 50 രൂപ. ഉത്തരക്കടലാസിന്റെ പകർപ്പ്: ഒരു പേപ്പറിന് 200 രൂപ. ഐടി പരീക്ഷയ്ക്ക് പുനർമൂല്യനിർണ്ണയമോ സൂക്ഷ്മപരിശോധനയോ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട സ്കൂൾ പ്രധാനാധ്യാപകന് നിശ്ചിത സമയത്തിനകം ഫീസ് സഹിതം കൈമാറേണ്ടതാണ്. അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ സ്കൂൾ ലോഗിൻ വഴി മാത്രമേ സാധിക്കൂ. ഫലം പുനർമൂല്യനിർണ്ണയം നടത്തുന്നതിലൂടെ മാർക്കിൽ മാറ്റമുണ്ടായാൽ അത് പുതിയ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി നൽകുമെന്നും പരീക്ഷാ ഭവൻ അറിയിച്ചു.

99.07 ശതമാനം പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 2025ൽ ഇത് 99.5 ശതമാനമായിരുന്നു. വിജയശതമാനത്തിൽ 0.43 ശതമാനത്തിന്റെ കുറവുണ്ടായി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. 2025ൽ 61,449 പേർ മുഴുവൻ എ പ്ലസ് നേടിയപ്പോൾ ഈ വർഷം 30,514 പേരാണ് ഫുൾ എ പ്ലസ് നേടിയത്.
SUMMARY: SSLC revaluation; Applications can be submitted till May 22

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

Related Articles

Popular Categories