കാറിന് തീപിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗര്‍ഭിണിയായ യുവതി ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പ്രാഥമിക കണ്ടെത്തലുകളുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് പുറമെ ഫോറൻസിക് സംഘവും സംഭവസ്ഥലത്തും വാഹനത്തിലും വിശദമായ പരിശോധന നടത്തിവരികയാണ്. ഫോറൻസിക് റിപ്പോർട്ട് കൂടി പുറത്തുവന്ന ശേഷമേ അപകട കാരണം വ്യക്തമാകൂ.

വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിക്കുന്നത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞത്. സോനയെ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവിനൊപ്പം സ്വിഫ്റ്റ് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെട്ടെന്ന് വണ്ടിയില്‍ തീ പടര്‍ന്നത്. അപകടത്തില്‍ സോനയുടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

SUMMARY: Pregnant woman dies in car fire; Motor Vehicle Department says it was not a short circuit

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയില്‍...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന മുഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച്‌ നടി അന്‍സിബ ഹസന്‍

കൊച്ചി: വീണ്ടും കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ. നടിമാരായ ലക്ഷ്മി പ്രിയ,...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ വിലക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനുള്ള പരമ്പരാഗത കേരളീയ വസ്ത്രധാരണരീതിയില്‍...

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന മുഹമ്മദ് ഫര്‍മാന്റെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റിനുള്ള വിലക്ക്...

ബെംഗളൂരു മലയാളി ചികിത്സാ സഹായം തേടുന്നു 

ബെംഗളൂരു: പക്ഷാഘാതത്തെ തുടര്‍ന്നു ചികിത്സയിലായ ബെംഗളൂരുവിലെ മലയാളി യുവാവ് സഹായം തേടുന്നു....

ലഹരി വിരുദ്ധ കൂട്ടായ്മ; മലയാളി സംഘടനകളുടെ പൊതുയോഗം 5 ന്

ബെംഗളുരു: മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ സന്നദ്ധ-സാംസ്കാരിക...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി സ്വദേശി എം.പി. രവീന്ദ്രൻ (ഉണ്ണി-64) ബെംഗളൂരുവില്‍ അന്തരിച്ചു....

തൃശൂരിലെ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പ്രസവത്തെ തുടർന്ന് യുവതിയെയും...

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്: മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

വടകര: രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുഹമ്മദ് കാസിമിനെ ഒഴിവാക്കി എസ്‌ഐടി. കാസിം...

Related Articles

Popular Categories