ബെംഗളൂരു കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി

ബെംഗളൂരു: ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി സുപ്രീംകോടതി. സെൻസസ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ തുടങ്ങിയവ നടത്തുനുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാർ തിരക്കിലായിരിക്കുമെന്നതിനാൽ, ഇതിനായി മൂന്ന് മാസത്തെ അധിക സമയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും (എസ്ഇസി) അപേക്ഷ നൽകിയിരുന്നു. ഇതില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക സർക്കാരിനും എസ്ഇസിക്കും ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചു നല്‍കിയത്.

ഗ്രേറ്റർ ബെംഗളൂരു പ്രദേശത്തെ അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പ് 2026 ജൂൺ 30-നകം പൂർത്തിയാക്കണമെന്ന് ജനുവരി 12-ലെ ഉത്തരവിലൂടെ സുപ്രീം കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതാണ് വീണ്ടും നീട്ടി നല്‍കിയത്. കർണാടക സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എ എം സിംഗ്വിയാണ് കോടതിയില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായത്. 

മുൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൗൺസിലിന്റെ കാലാവധി 2020 സെപ്റ്റംബർ 30-ന് അവസാനിച്ചു. അതിനുശേഷം വന്ന ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കീഴിലുള്ള അഞ്ച് കോര്‍പ്പറേഷനുകളിലും തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഭരണപരമായ പരിമിതികളും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി 2026 സെപ്റ്റംബർ 30 വരെ സമയം തേടിയാണ് കർണാടക സർക്കാരും എസ്ഇസിയും കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചത്.

SUMMARY: The deadline for holding elections to Bengaluru corporations has been extended till August 31

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

കർണാടകയിലെ പിഎസ്‌സി നിയമന തട്ടിപ്പ്; ഭാൽകിയിലെ സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി ഇ.ഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ...

പത്ത് ദിവസത്തെ ദസറ ദർശൻ ടൂർ പാക്കേജുമായി കര്‍ണാടക ആര്‍ടിസി 

ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ...

Related Articles

Popular Categories