അമ്മയിൽ നിന്നും രാജിവെക്കാൻ കാരണം ടിനി ടോം, ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു, അവിഹിത കഥകൾ പ്രചരിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി അൻസിബ ഹസൻ

കൊച്ചി: മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നും താൻ രാജി വയ്ക്കാൻ കാരണം ടിനി ടോം ആണെന്ന് നടി അൻസിബ ഹസൻ. തനിക്കെതിരെ നടൻ അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അൻസിബ ആരോപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നതെന്നും അൻസിബ  പറഞ്ഞു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു.

‘എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാൻ ഇല്ല’ അൻസിബ പറഞ്ഞു.

നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു.

താര സംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസന്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്. “വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ടിനി ടോം രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിക്കുന്നത്. ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞെന്നാണ് അൻസിബയുടെ ആരോപണം. അതിന് തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണം. ഇത്രകാലം ‘അമ്മ’യുടെ എക്സിക്യൂട്ടീവിൽ പ്രവർത്തിച്ചിട്ട് ഇതുവരെ തനിക്കെതിരെ ആരും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടില്ല- ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്റെ സുഹൃത്തുക്കളിൽ അധികവും മുസ്ലിം മതവിശ്വാസികളാണ്. മമ്മൂക്കയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ആർക്കെങ്കിലും ആരോപണം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. കമ്മിറ്റി അംഗങ്ങളോട് അല്ലേ ചോദിക്കേണ്ടത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ‘അമ്മ’യിലെ മതസൗഹാർദ്ദം തകർക്കരുത്- ടിനി ടോം പറഞ്ഞു.
SUMMARY: The reason for resigning from AMMA was that Tiny Tom called her a jihadi, abused her, and spread inappropriate stories; Ansiba Hasan makes serious allegations

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയനാട്ടിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ...

തൃണമൂലിന് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു...

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: തിരുവല്ല വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി...

കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; 20 കേന്ദ്രങ്ങളിൽ പരിശോധന, ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി/ബെംഗളൂരു: നിരോധിത ഭീകരസംഘടനകളായ ഐഎസ്ഐഎസ് (I അൽ-ഖ്വയ്ദ ഇൻ ദ ഇന്ത്യൻ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ മാവേലിക്കര...

റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനഹള്ളിയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം...

വിദ്യാരണ്യപുര കൈരളിസമാജം (വികാസ്) സംഗീത കൂട്ടായ്മ രൂപീകരിക്കുന്നു

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ് ) നേതൃതത്തിൽ സംഗീത പ്രേമികളുടെ...

ബെംഗളൂരുവില്‍ മലയാളി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ യുവ എഞ്ചിനീയറായ മലയാളി യുവാവ് മരണപ്പെട്ടു. കാസറഗോഡ്...

Related Articles

Popular Categories